Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (18.01.2020)

January 18, 2020
Google News 1 minute Read

പൗരത്വ നിയമ ഭേദഗതി; രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് അമിത് ഷാ

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്ലീങ്ങളുടെ പൗരത്വത്തെ ബാധിക്കുന്ന എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. സ്ഥലവും തീയതിയും നിശ്ചയിച്ചോളുവെന്നും അമിത് ഷാ വെല്ലുവിളിച്ചു.

സിഎഎയ്‌ക്കെതിരായ വിദ്യാർത്ഥി സമരങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാർത്ഥി സമരങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി.വിദ്യാർത്ഥി സമരങ്ങൾക്ക് പിന്തുണ നൽകും. സമരത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടായാൽ സഹായത്തിന് ഇടപെടുമെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

യുപിയെ നടുക്കി ഇരട്ട കൊലപാതകങ്ങൾ; ഒരു പെൺകുട്ടിയെ കത്തിച്ച നിലയിൽ; മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ

ഉത്തർപ്രദേശിൽ ഒരു പെൺകുട്ടിയെ കെട്ടിയിട്ട് കത്തിച്ച നിലയിലും മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച് മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തി.

നാല് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പിതാവ് അറസ്റ്റില്‍

നാല് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈഗിംകാതിക്രമം നടത്തിയ പിതാവിനെ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 47 വയസുകരാനായ വളാഞ്ചേരി തിണ്ടലം സ്വദേശിയാണ് പൊലീസ് പിടിയിലായത്.

ഭരണത്തലവൻ താനാണെന്ന ഗവർണറുടെ നിലപാട് തള്ളി സ്പീക്കർ

ഭരണത്തലവൻ താനാണെന്ന ഗവർണറുടെ നിലപാട് തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തന്നെയാണ് ഭരണ നിർവഹണത്തിൽ അധികാരമെന്നും സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

അടിമാലിയിൽ വീട്ടമ്മയെ കാറിലുപേക്ഷിച്ച സംഭവം; അമ്മയെ കാണാൻ മകനെത്തി

ഇടുക്കി അടിമാലിയിൽ കാറിലുപേക്ഷിച്ച രീതിയിൽ കണ്ടെത്തിയ ലൈലാമണിയെ കാണാൻ മകനെത്തി. മകൻ എത്തിയത് മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞാണ്. അടിമാലി പൊലീസ് സ്റ്റേഷനിലാണ് മകൻ കട്ടപ്പന സ്വദേശി മഞ്ജിത്ത് അമ്മയെ കാണാൻ എത്തിയത്. ലെലാമണിയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്ന് മഞ്ജിത്ത് പറഞ്ഞു.

പദവിയുടെ വലുപ്പമറിയാതെയുള്ള രാഷ്ട്രീയ പ്രസ്താവന; ഗവർണർക്കെതിരെ സിപിഐഎം മുഖപത്രം

പദവിയുടെ വലുപ്പമറിയാതെ രാഷ്ട്രീയപ്രസ്താവന നടത്തുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഐഎം മുഖപത്രം. ഗവർണർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നു. മന്ത്രിസഭ അംഗീകരിച്ച ഓർഡിൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിനുമുണ്ട് വിമർശനങ്ങൾ.

മകരവിളക്കിന് ശേഷവും ശബരിമല സന്നിധാനത്ത് വൻ ഭക്ത ജനത്തിരക്ക്

മകരവിളക്കിന് ശേഷവും സന്നിധാനത്തേക്ക് വൻ ഭക്ത ജനത്തിരക്ക്സന്നിധാനത്തേക്ക് ഭക്തജനതിരക്ക് വർധിച്ചു. ഇന്ന് പുലർച്ചെ നടതുറക്കുമ്പോഴും തീർഥാടകരുടെ ക്യൂ നടപ്പന്തൽ പിന്നിട്ടിരുന്നു. പൊങ്കൽ ആഘോഷത്തിന് ശേഷം തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരുടെ ഗണ്യമായ വർധനവാണ് അനുഭവപ്പെടുന്നത്.

 

 

today’s headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here