കെഎസ്ആര്‍ടിസിക്ക് പ്രത്യേക ധനസഹായമായി 1000 കോടി രൂപ

കെഎസ്ആര്‍ടിസിക്ക് പ്രത്യേക ധനസഹായമായി 1000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പദ്ധതിയില്‍ 109 കോടി രൂപയാണ് നിലവില്‍ വകയിരുത്തിയിരിക്കുന്നത്. ജലഗതാഗത വകുപ്പിന് 111 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഇതില്‍ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 26 കോടി രൂപ വകയിരുത്തി. കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡിപ്പോര്‍ട്ട്‌മെന്റിന് 75 കോടി രൂപയും വകയിരുത്തി. സിവില്‍ സ്‌പൈസ് കോര്‍പറേഷന് 60 കോടി രൂപ വകയിരുത്തി.

ഇതില്‍ 38 കോടി രുപ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്റ്റിന്റെ സജ്ജീകരണങ്ങള്‍ക്ക് വേണ്ടിയാണ്. സപ്ലൈകോ ഔഔട്ട്‌ലെറ്റുകള്‍ നവീകരിക്കുന്നതിന് 12 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Story Highlights: State Budget 2020, budget 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top