സ്‌കൂള്‍ ബസുകളുടെ നികുതി വര്‍ധനവ്; പ്രതിഷേധാര്‍ഹമെന്ന് കേരള പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍സ് അസോസിയേഷന്‍

അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ ടാക്‌സ് വര്‍ധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ ഒളവണ്ണ. സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കം അനുവദിക്കില്ല. രക്ഷിതാക്കളുടെ മേല്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 23 വര്‍ഷമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതി വര്‍ധിപ്പിച്ചിരുന്നില്ല. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ബസുകള്‍ക്ക് നികുതി വര്‍ധനവ് ബാധകമല്ല. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്ത എഡ്യൂക്കേഷന്‍ ഇന്‍സിറ്റിയൂഷന്‍ ബസുകളുടെ നികുതി വര്‍ധിപ്പിച്ച് കൊണ്ടാണ് ഇന്നത്തെ സംസ്ഥാന ബജറ്റ് പ്രഖ്യാപനം. സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് നികുതി വര്‍ധിപ്പിക്കുന്നത്. ഇരുപത് സീറ്റുകള്‍ വരെയുള്ള ബസുകള്‍ക്ക് സീറ്റ് ഒന്നിന് 50 രൂപയായും 20 സീറ്റുകള്‍ക്ക് മുകളിലുള്ള ബസുകള്‍ക്ക് സീറ്റ് ഒന്നിന് 100 രൂപയായുമാണ് ബസുകളുടെ ത്രൈമാസ നികുതി വര്‍ധിപ്പിച്ചത്.
Story Highlights- State Budget 2020, Increase in the tax, Education Institution buses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here