‘ദേശ സ്‌നേഹത്തിന്റെ മൊത്തവിതരണ അവകാശം നിങ്ങളെ ഏൽപ്പിച്ചത് ആരാണ് ?’; ഈ പ്രിയാമ്പിൾ ഹിറ്റ്

രാവണ് ശേഷം വീണ്ടും സോഷ്യൽ മീഡിയയുടെ തരംഗമായി ആദർശ് കുമാർ അണിയൽ ഒരുക്കിയ ‘പ്രിയാമ്പിൾ ടു ആൻ ഇന്ത്യൻ സിറ്റിസൺ’.

സമകാലിക ഇന്ത്യയിൽ നടക്കുന്ന പൗരത്വ നിയമത്തെയും അവർണരെയും ഇസ്ലാം മത വിശ്വാസികളെയും എതിർക്കുന്ന ആർഎസ്എസ് രാഷ്ട്രീയത്തെയും വിമർശിക്കുന്ന ഈ വീഡിയോ ഇറങ്ങി മണിക്കൂറുകൾക്കകം കണ്ടത് ആയിരങ്ങളാണ്. ദേശ സ്‌നേഹത്തിന്റെ മൊത്തവിതരണ അവകാശം നിങ്ങളെ ഏൽപ്പിച്ചത് ആരാണെന്ന് കേന്ദ്രത്തോട് വീഡിയോയിലൂടെ ആദർശ് ചോദിക്കുന്നു. കലാപകാരികളെ വേഷം കണ്ടാൽ തിരിച്ചറിയാമെന്ന് പറഞ്ഞ മോദിയുടെ പ്രസ്താവനയെ ചോദ്യം ചെയ്യുന്നുണ്ട് വീഡിയോയിൽ. ‘ആദ്യം അത് വേഷമെന്നാകും, പിന്നീട് അത് മതമെന്നാകും, പിന്നെ ജാതി, ഭാഷ, നിറം, ജെൻഡർ എന്നാകും’-വീഡിയോയിൽ പറയുന്നു.

രാവണിലെ പോലെ തന്നെ ആദർശിന്റെ അച്ഛനും വീഡിയോയിൽ എത്തുന്നുണ്ട്. ആദർശ് തിരക്കഥയും സംവിധാനവും ചെയ്ത വീഡിയോ നിർമിച്ചിരിക്കുന്നത് ഡോ.വീണ ജെഎസ് ആണ്. നിതീഷ് വേഗയാണ് ഛായാഗ്രഹണം. റിസാൽ ജെയ്‌നിയാണ് ചിത്രസംയോജനം. ബിപിൻ അശോകാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Story Highlights- Music Video, adarsh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top