ഇന്നത്തെ പ്രധാന വാർത്തകൾ (09-02-2020)

കൊറോണ; ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 800 കടന്നു

കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 811 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 89 പേരാണ് മരിച്ചത്. ഇതിൽ ഒരു ജപ്പാൻകാരനും ഒരു അമേരിക്കക്കാരനും ഉൾപ്പെടുന്നു. മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 37,198 ആയി.

കേരളാ കോൺഗ്രസിൽ ലയനമില്ല; ജോസഫ് വിഭാഗവുമായുള്ള ലയന ചർച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്ന് അനൂപ് ജേക്കബ്

കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ജേക്കബ് ഗ്രൂപ്പ് ലയിക്കില്ല. നിലവിൽ ലയിക്കേണ്ട സാഹചര്യമില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു. കേരളാ കോൺഗ്രസിൽ ലയന കാര്യത്തിൽ ജേക്കബ് ഗ്രൂപ്പിൽ ഭിന്നത തുടരുകയാണ്. നിലവിൽ ലയിക്കേണ്ട സാഹചര്യമില്ലെന്നും ഇത് സംബന്ധിച്ച ചർച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. ഭൂരിപക്ഷം നേതാക്കൾക്കും എതിരഭിപ്രായമാണെന്നും ലയനം ജോണി നെല്ലൂരിന്റെ മാത്രം ആശയമാണെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു.

ആലപ്പുഴയിലെ ഓങ്കോളജി പാർക്ക്; യാഥാർത്ഥ്യമാകുന്നതോടെ കാൻസർ രോഗ മരുന്നുകൾക്ക് കൂടുതൽ വില കുറയും

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് ആലപ്പുഴയിലെ ഓങ്കോളജി പാർക്ക്. ആരോഗ്യമേഖലയിൽ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയേക്കാവുന്ന ഓങ്കോളജി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ കാൻസർ രോഗ മരുന്നുകൾക്ക് കൂടുതൽ വില കുറയും. കേരള സ്റ്റേറ്റ് ഡഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിനു കീഴിലാണ് 100 കോടി മുതൽ മുടക്കുളള പദ്ധതി വരുന്നത്.

Story Highlights- News Round Up, Headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top