’89 കിലോയും 63 കിലോയും’; ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവച്ച് സാനിയ

ശരീരഭാരം കുറച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് ടെന്നീസ് താരം സാനിയ മിർസ. നാല് മാസം കൊണ്ട് 89 നിന്ന് 63 കിലോയാണ് സാനിയ വണ്ണം കുറച്ചത്. ഇൻസ്റ്റഗ്രാമിലൂടെ താരം ചിത്രങ്ങൾ സഹിതം അനുഭവങ്ങൾ പങ്കുവച്ചു.
‘എല്ലാവർക്കും ലക്ഷ്യങ്ങളുണ്ട്. ദിവസേനയുള്ളതും ദീർഘകാലത്തേക്കുള്ളതും. ഒരോ ലക്ഷ്യത്തിലും അഭിമാനിക്കുക… ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷവും ആരോഗ്യമുള്ളവളായി ഞാൻ തിരികെ വന്നു. കഠിന പ്രയത്‌നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്. ഇനിയും ഏതാനും കടമ്പകൾ കൂടി കടന്നുപോകാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരൂ… മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് കരുതേണ്ടതില്ല.’ സാനിയ ചിത്രത്തോടൊപ്പം കുറിച്ചു.
അമ്മയാകാൻ 2018ൽ മത്സരങ്ങളിൽ നിന്ന് മാറിനിന്ന താരം ടെന്നീസ് കോർട്ടിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു. ഹോബർട്ട് ഇന്റർനാഷണൽ ടെന്നീസിന്റെ വനിതാ ഡബിൾസിൽ നദിയ കിചേനോക്കിനൊപ്പം കിരീടം നേടിയാണ് തിരിച്ചുവരവ് താരം ഗംഭീരമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here