പ്രളയത്തിനിടയിലും സർക്കാർ 161 ക്വാറികൾക്ക് അനുമതി നൽകി: ആരോപണവുമായി ചെന്നിത്തല

പ്രളയത്തിനിടയിലും സംസ്ഥാനത്ത് 161 പുതിയ ക്വാറികൾക്ക് സർക്കാർ അനുമതി നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ. അടിയന്തര പ്രമേയ ചർച്ചയ്ക്കിടയിലാണ് പ്രതിപക്ഷ നേതാവ് ക്വാറികളുടെ കാര്യം ഉന്നയിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞിട്ടും റീബിൽഡ് കേരള പദ്ധതികൾ ഒന്നും നടപ്പാക്കിയില്ലെന്നായിരുന്നു പി കെ ബഷീർ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം.

Read Also: ആം ആദ്മിയുടെ വിജയം ബിജെപി നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരും: പിണറായി വിജയന്‍

പതിനായിരം രൂപയുടെ അടിയന്തര സഹായം പോലും പലർക്കും ലഭിച്ചില്ല. പദ്ധതിക്കായി ലോക ബാങ്കിൽ നിന്ന് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രളയം ഉണ്ടായ സ്ഥലങ്ങളിൽ ക്വാറി അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജൻ മറുപടി നൽകി. പ്രളയാനന്തര പുനർനിർമാണം പൂർത്തിയാകാൻ ഇനിയും മൂന്ന് വർഷം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പുനർനിർമാണത്തിന് മറ്റ് ഏജൻസികളിൽ നിന്ന് പണം ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top