Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (16-2-2020)

February 16, 2020
Google News 1 minute Read

ജാമിയ മില്ലിഅ ആക്രമണം; ഡൽഹി പൊലീസ് ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ജാമിയ മില്ലിഅ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ലൈബ്രറിയിലെ റീഡിംഗ് ഹാളിൽ മുഖം മൂടി ധരിച്ച് അതിക്രമിച്ച് കയറിയ പൊലീസ് സംഘം പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് മർദനമെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജാമിയ മില്ലിഅ കോർഡിനേഷൻ കമ്മിറ്റിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

പാചക വാതക വില വർധനവിനെതിരെ ഫെബ്രുവരി 18ന് എൽഡിഎഫ് പ്രക്ഷോഭം

കേന്ദ്ര ബജറ്റിനെതിരെയും പാചക വാതക വില വർധനവിനെതിരേയും നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മാർച്ച് നടത്തുന്നു. ഫെബ്രുവരി 18നാണ് മാർച്ച സംഘടിപ്പിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി മാർച്ച് 15ന് ഭരണഘടനാ സംരക്ഷണ സദസ് നടത്തും.

മൂന്നാം വട്ടവും ആംആദ്മി സർക്കാർ; അരവിന്ദ് കേജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡൽഹിയിൽ ആംആദ്മി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുന്നു. ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് അധികാരമേൽക്കും.

തണ്ടർബോൾട്ടിനെ മറയാക്കിയും പൊലീസിൽ ക്രമക്കേട്; വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന റിമോട്ട് ക്യാമറകൾ വാങ്ങിയെന്ന് കണ്ടെത്തൽ

തണ്ടർബോൾട്ടിനെ മറയാക്കിയും പൊലീസിൽ ക്രമക്കേട് നടന്നുവെന്ന് രേഖകൾ. ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ച് റിമോട്ട് ക്യാമറകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. രേഖകളുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ലോക്‌നാഥ് ബെഹ്‌റ മൊഡേണൈസേഷൻ എഡിജിപി ആയിരുന്ന കാലയളവിലാണ് ക്രമക്കേട്. പുതുതായി വാങ്ങിയ പോലീസ് വയർലസ്സുകൾ തകരാറിലായതും ദുരൂഹത വർധിപ്പിക്കുന്നു.

Story Highlights- News Round Up, Story Highlights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here