ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം അട്ടിമറി ശ്രമമെന്ന് മേയർ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം അട്ടിമറി ശ്രമമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി മേയർ സൗമിനി ജെയ്ൻ പൊലീസിൽ പരാതി നൽകി. ക്യാമറ ഇല്ലാത്ത ഭാഗത്ത് തീ പടർന്ന് പിടിച്ചതാണ് സംശയത്തിന് കാരണം.
Read Also: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയം
ഇതിനിടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർ ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. 60 ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും 40 കോർപറേഷൻ ജീവനക്കാരും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കടമ്പ്രയാറിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുകയാണ്. മാത്രമല്ല കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം വേർതിരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് തന്നെ തീയണയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ.
ഇതിനിടെ ഇന്ന് പുലർച്ചെ പ്ലാന്റിലെ ചില ഭാഗങ്ങളിൽ നിന്ന് വീണ്ടും തീയും പുകയും ഉയർന്നിരുന്നു. വൈറ്റില- കുണ്ടന്നൂർ മേഖലയിൽ പുകയും മാലിന്യം കത്തിയതിന്റെ ഗന്ധം ജനങ്ങളെ വലച്ചു. കഴിഞ്ഞ വർഷം ഒരു മാസത്തിനിടെ ആറ് തവണയാണ് മാലിന്യ പ്ലാറ്റിൽ തീ പിടിച്ചത്.
brahmapuram plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here