മോദി പ്രശംസ ; ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികതലത്തില്‍ ഇടപെടുകയും ചെയ്യുന്ന ബുദ്ധിശാലിയാണ് നരേന്ദ്ര മോദിയെന്നായിരുന്നു അരുണ്‍ മിശ്രയുടെ പ്രസംഗത്തിലെ വിവാദ പരാമര്‍ശം. രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിന്റെ നന്ദി പ്രസംഗത്തിലാണ് ജസ്റ്റിസ് അരുണ്‍ മിശ്രയെ മോദി പ്രശംസിച്ചത്. ഇതിനെതിരെയാണ് ബാര്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രസ്താവനയിറക്കിയത്.

സര്‍ക്കാരിലെ നിയമനിര്‍വഹണവിഭാഗത്തില്‍ നിന്ന് അകലം പാലിക്കുക എന്നത് ജഡ്ജിമാരുടെ മൗലിക ഉത്തരവാദിത്തമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയും പങ്കെടുത്ത പരിപാടിയിലാണ് അരുണ്‍ മിശ്രയുടെ വിവാദ പ്രസംഗം. ഭരണഘടനാ മൂല്യങ്ങളും നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ട സുപ്രിംകോടതി ജഡ്ജിമാരെപ്പറ്റിയുള്ള പൊതുജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടിയാണ് ഉണ്ടായതെന്ന് അഡ്വ ലളിത് ഭാസിന്‍ ഒപ്പിട്ട പ്രസ്താവനയില്‍ ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

 

Modi's praise, Bar Association, criticizes, Justice Arun Mishra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top