Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (28-02-2020)

February 28, 2020
Google News 1 minute Read

കൊല്ലത്ത് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്.

ദേവനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; മൃതദേഹം സംസ്‌കരിച്ചു

കൊല്ലത്ത് മരിച്ച ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലാണ് ദേവനന്ദയ്ക്ക് അന്ത്യ വിശ്രമത്തിനുള്ള സ്ഥലമൊരുക്കിയത്.

ജെഎൻയു രാജ്യദ്രോഹക്കേസ്; കനയ്യകുമാറിനെ വിചാരണ ചെയ്യാൻ അനുമതി

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി രാജ്യദ്രോഹക്കേസിൽ കനയ്യ കുമാർ ഉൾപ്പെടെയുള്ള മുൻ വിദ്യാർത്ഥികളെ വിചാരണ ചെയ്യും. ഡൽഹി സർക്കാരാണ് വിചാരണയ്ക്ക് അനുമതി നൽകിയത്.

നിർഭയ കേസ്; തിരുത്തൽ ഹർജി നൽകി പ്രതി പവൻകുമാർ ഗുപ്ത

നിർഭയ കേസിലെ വധശിക്ഷ നടപ്പാക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ പ്രതി പവൻകുമാർ ഗുപ്ത സുപ്രിംകോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചു.

പുൽവാമ ആക്രമണം; സ്‌ഫോടനത്തിന് സഹായം നൽകിയ ആൾ പിടിയിൽ

പുൽവാമ ഭീകരാക്രമണ കേസിൽ വഴിത്തിരിവ്. സ്‌ഫോടനത്തിന് സഹായം നൽകിയ ആളെ എൻഐഎ പിടികൂടി. ചാവേറിനെ സഹായിച്ച ഷക്കീർ അഹമ്മദ് ബാഗ്രേയാണ് പിടിയിലായത്. അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രിംകോടതി നിർദേശം

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള സർക്കാർ നൽകിയ റിട്ട് ഹർജി പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രിംകോടതി.

‘പുരസ്‌കാരം ഭക്തികാവ്യത്തിനെങ്കിൽ സ്വീകരിക്കില്ല’; വിവാദത്തിൽ പ്രതികരണവുമായി പ്രഭാവർമ

പുരസ്‌കാര വിവാദത്തിൽ പ്രതികരണവുമായി കവി പ്രഭാവർമ.’ശ്യാമമാധവം’ ഭക്തികാവ്യമല്ലെന്ന് പ്രഭാവർമ പറഞ്ഞു.

വെടിയുണ്ട കാണാതായ സംഭവം; എസ്‌ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

സംസ്ഥാനത്ത് വൻ വിവാദമായ വെടിയുണ്ട കാണാതായ കേസിൽ അറസ്റ്റിലായ എസ്‌ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

തരംതാഴ്ത്താനുള്ള സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ച് ജേക്കബ് തോമസ്

സംസ്ഥാന സർക്കാറിനെതിരെ വീണ്ടും ഏറ്റുമുട്ടിലിനൊരുങ്ങി ഡിജിപി ജേക്കബ് തോമസ്. തന്നെ എഡിജിപിയായി തരം താഴ്ത്താനുള്ള സർക്കാർ നീക്കത്തിനെതിരേ കേന്ദ്ര അഡഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ജേക്കബ് തോമസ്.

Story Highlights- News Round Up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here