Advertisement

യെസ് ബാങ്കിന്റെ പുനഃസംഘടന ലക്ഷ്യമാക്കി റിസർവ് ബാങ്ക്; രണ്ട് ബാങ്കുകൾക്ക് എതിരെ കൂടി നടപടിക്ക് സാധ്യത

March 6, 2020
Google News 1 minute Read

യെസ് ബാങ്കിൽ ആർബിഐ ലക്ഷ്യമിടുന്നത് മുപ്പത് ദിവസത്തിനകം ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനാകും വിധമുള്ള പുനഃസംഘടന. കാര്യങ്ങൾ അഡ്മിനിസ്‌ട്രേറ്റർ വഴി ആർബിഐയുടെ പരിപൂർണ നിയന്ത്രണത്തിലാകും നടക്കുക. സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെതിരെ ഇന്നലെയാണ് ഓർഡർ ഓഫ് മൊറട്ടോറിയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ട് ബാങ്കുകൾക്ക് എതിരെ കൂടി ഇത്തരത്തിലുള്ള നടപടിക്ക് റിസർവ് ബാങ്ക് തയാറെടുക്കുന്നു എന്നും സൂചനയുണ്ട്.

Read Also: കേരള ബാങ്ക് ലയനം; മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നിർബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഹൈക്കോടതി

മോശം വായ്പകൾ നൽകിയതിനെ തുടർന്ന് യെസ് ബാങ്കിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തെക്കൊണ്ട് യെസ് ബാങ്കിന്റെ ഓഹരികൾ ഏറ്റെടുപ്പിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായാണ് ഓർഡർ ഓഫ് മൊറട്ടോറിയം നടപ്പിലാക്കിയത്. വ്യാഴാഴ്ച വൈകിട്ട് ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവും ആർബിഐയുടെ അറിയിപ്പും പുറത്തിറങ്ങി. റിസർവ് ബാങ്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടികൾ. 2020 ഏപ്രിൽ മൂന്ന് വരെ മൊറട്ടോറിയം നിലനിൽക്കും. ഓർഡർ ഓഫ് മോറട്ടോറിയം നിലനിൽക്കുന്നത് വരെ യെസ് ബാങ്കിൽ നിക്ഷേപമുള്ളവർക്ക് പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായിരിക്കും. ചികിത്സാ ആവശ്യം, ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ മാത്രമാകും ഈ പരിധിയിൽ ഇളവ്. മുപ്പത് ദിവസത്തിനകം ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനാകും വിധം പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ അഡ്മിനിസ്‌ട്രേറ്റർ വഴി നടപ്പാക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. യെസ് ബാങ്കിന്റെ ബോർഡും 30 ദിവസത്തേക്ക് മരവിപ്പിച്ചു. എസ്ബിഐ മുൻ സിഎഫ്ഒ പ്രശാന്ത് കുമാർ ആണ് ആർബിഐ നിയോഗിച്ച യെസ് ബാങ്കിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റർ. യെസ് ബാങ്കിലെ നടപടിക്ക് തുടർച്ചയായി ആർബിഐയുടെ കൈകൾ നീളുക കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് ബാങ്കുകൾക്ക് എതിരെയാകും എന്നാണ് സൂചന. ഇതിന്റെ പ്രാഥമിക നടപടികൾക്ക് രണ്ട് ടാസ്‌ക് ഫോഴ്‌സുകൾ ആർബിഐ രൂപീകരിച്ചു. ചില സ്വകാര്യ വ്യക്തികൾ ഈ ബാങ്കുകളുടെ നിയന്ത്രണം കൈപിടിയിലാക്കും വിധം ഓഹരികൾ വാങ്ങിക്കൂട്ടുന്നത് സംശയകരമാണെന്ന് ഒരു മുതിർന്ന ആർബിഐ വക്താവ് വിശദീകരിച്ചു. രണ്ട് ബാങ്കുകളുടെയും സ്ഥാപിത ലക്ഷ്യത്തിന് വിരുദ്ധമായ നിലപാടുകൾ നയം ആകുന്നു എന്ന പരാതിയും ഇക്കാര്യത്തിൽ ആർബിഐയുടെ പക്കൽ ഉണ്ട്.

 

rib, yes bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here