കായിക രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം പി യു ചിത്രയ്ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ 2019 ലെ കായിക രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം പി യു ചിത്രയ്ക്ക്. ഒരുപാട് പരീക്ഷണങ്ങളേയും ജീവിത പ്രശ്‌നങ്ങളേയും അതിജീവിച്ച് കായിക രംഗത്ത് മികവ് തെളിയിച്ചയാളാണ് പി യു ചിത്ര. ഏഴാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് രംഗത്തെത്തിയ ചിത്ര സംസ്ഥാന ദേശീയ അന്തര്‍ദേശീയ രംഗത്ത് ശ്രദ്ധേയമായി.

2017 ലെ ഏഷ്യന്‍ മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണം, 2018ലെ ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സില്‍ 1500 മീറ്ററില്‍ സ്വര്‍ണം, 2018 ലെ നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, 2019 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് 1500 മീറ്ററില്‍ സ്വര്‍ണം, ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണം എന്നിങ്ങനെ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥയാണ് പി യു ചിത്ര. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

Story Highlights: vanitha ratna puraskaram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top