ഇന്നത്തെ പ്രധാന വാർത്തകൾ (07.03.2020)
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് ; കളക്ടര്‍ ഇന്ന് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയേക്കും
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ തിരുവനന്തപുരം കളക്ടര്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കും. ബുധനാഴ്ച നടന്ന സമരത്തെ തുടര്‍ന്ന് നഗരത്തില്‍ അഞ്ച് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടതിലാണ് അന്വേഷണം നടക്കുന്നത്.
കൊവിഡ് 19 ; സംസ്ഥാനത്ത് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്കെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്ത് കൊറോണ പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും, ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മേഖലയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ വളര്‍ത്തു പക്ഷികളെയും കൊല്ലാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
കൊവിഡ് 19; ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തി. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ കരിപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ അധികൃതര്‍ തിരികെ അയച്ചു. ഇന്ന് രാവിലെ 8.20 ന് പുറപ്പെടുന്ന കുവൈത്ത് വിമാനത്തിന് പോകേണ്ടവരാണ് തിരികെ പോകേണ്ടി വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here