ഇന്നത്തെ പ്രധാന വാർത്തകൾ (13-03-2020)

ഇന്ത്യയിൽ രണ്ടാമതും ‘കൊവിഡ് 19’ മരണം; മരിച്ചത് 69കാരി

ഇന്ത്യയിൽ രണ്ടാമത്തെ കൊവിഡ് 19 മരണം സ്ഥിരീകരിച്ചു. ഡൽഹി ജനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്. ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊറോണ വൈറസ് ബാധയാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

കേരളത്തിൽ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി.

കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത്

കണ്ണൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു. നിരീക്ഷണത്തിലാകുന്നതിന് മുൻപ് അഞ്ചിടങ്ങളിലാണ് ഇയാൾ സഞ്ചരിച്ചത്.

കൊവിഡ് 19 : സുപ്രിംകോടതിയിലും നിയന്ത്രണം; പരിഗണിക്കുക അടിയന്തര കേസുകൾ മാത്രം

കൊവിഡ് 19ന്റെ സാഹചര്യത്തിൽ കർശന നിയന്ത്രണവുമായി സുപ്രിംകോടതി. അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറൽ വിജ്ഞാപനമിറക്കി.

റെസ്റ്റോറന്റുകൾ അടയ്ക്കും; വിവാഹ ചടങ്ങുകൾ ഒഴിവാക്കും; കർണാടകയിൽ കടുത്ത നിയന്ത്രണം

കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ കർണാടകയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കൊവിഡ് 19: സ്‌പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്‌പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ശനിയാഴ്ച മുതൽ പതിനഞ്ച് ദിവസത്തേയ്ക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാൻ തയ്യാറെന്ന് കമൽനാഥ്

സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാൻ തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ കമൽനാഥ്, ഗവർണർ ലാൽജി ടണ്ഠനെ സന്ദർശിച്ചു.

ജനാധിപത്യ കേരള കോൺഗ്രസ് പിളർന്നു; പാർട്ടി പിരിച്ചുവിട്ടെന്ന് ഫ്രാൻസിസ് ജോർജ്

ജനാധിപത്യ കേരള കോൺഗ്രസ് പിളർന്നു. പാർട്ടി പിരിച്ചുവിട്ടെന്ന് ചെയർമാൻ ഫ്രാൻസിസ് ജോർജ് പറഞ്ഞു. മൂവാറ്റുപുഴയിൽ യോഗം ചേർന്ന ഫ്രാൻസിസ് ജോർജ് വിഭാഗം ജോസഫ് ഗ്രൂപ്പുമായുള്ള ലയനം പ്രഖ്യാപിച്ചു.

ആലപ്പുഴയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

ആലപ്പുഴ പട്ടണക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top