ഇന്നത്തെ പ്രധാന വാർത്തകൾ (15.03.2020)
കൊവിഡ് 19 : ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 93 പേർക്ക്
ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി. രാജ്യത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്.
കർണാടകയിൽ നിന്നെത്തിയ തൃശൂർ സ്വദേശിനി ഐസൊലേഷൻ വാർഡിൽ
തൃശൂരിൽ ഒരാൾ കൂടി ഐസൊലേഷൻ വാർഡിൽ. കർണാടകയിലെ കൽബുർഗിയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയെയാണ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
കൊവിഡ് 19: ലോകത്ത് മരിച്ചത് 5819 പേർ; ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു
ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. 5819 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മിക്ക രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്.
കമൽനാഥ് സർക്കാർ തിങ്കളാഴ്ച വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ
മധ്യപ്രദേശിൽ ഭരണപ്രതിസന്ധി രൂക്ഷമായി തുടരവേ നാളെ വിശ്വാസം തെളിയിക്കാൻ മുഖ്യമന്ത്രി കമൽനാഥിന് ഗവർണർ ലാൽജി ടണ്ഠന്റെ നിർദേശം. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി നേതാക്കൾ ഗവർണറെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.
news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here