Advertisement

നിമിഷാ ഫാത്തിമയെ നാട്ടിലെത്തിക്കാൻ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നുവെന്ന് അമ്മ

March 16, 2020
Google News 1 minute Read

നിമിഷാ ഫാത്തിമയെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് അമ്മ ബിന്ദു. നിയമ നടപടികൾ വേഗത്തിലാക്കി മകളെ വിട്ടുകിട്ടണം. നിയമം വഴി എല്ലാം കാര്യങ്ങളും മുന്നോട്ട് പോകട്ടെ. ഇന്ത്യൻ നിയമപ്രകാരമുള്ള നടപടി ക്രമങ്ങളിൽ വിശ്വാസമുണ്ട്. ഡൽഹിയിൽ നിന്നാണ് മകളുടെ വീഡിയോ കിട്ടിയത്. മകളെ നാല് വർഷത്തിന് ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബിന്ദു.

Read Also: ശിക്ഷിച്ചില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ട്; ഐഎസിൽ ചേർന്ന നിമിഷയും സോണിയയും

കഴിഞ്ഞ ദിവസമാണ് ശിക്ഷിച്ചില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ മലയാളി പെൺകുട്ടികൾ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റിയനും പറഞ്ഞത്. ഇരുവരുടെതായി പുറത്തു വന്ന പ്രതികരണങ്ങളിലാണ് ഇത്തരമൊരു ആവശ്യം നിമിഷയും സോണിയായും പ്രകടിപ്പിച്ചിരിക്കുന്നത്. രണ്ടു പേരുടെയും ഭർത്താക്കാന്മാർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഈ വാർത്ത നിമിഷയും സോണിയായും ശരിവയ്ക്കുന്നുമുണ്ട്.

തങ്ങൾക്ക് ഐഎസിന്റെ ഭാഗമായി നിലനിൽക്കാൻ ഒട്ടും താത്പര്യമില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നാണെന്നും മാതാപിതാക്കളെ കാണണമെന്നും നിമിഷയും ഫാത്തിമയും പറയുന്നുണ്ട്. എന്നാൽ, നാട്ടിലെത്തിയാൽ തങ്ങളെ ജയിലിൽ അടയ്ക്കുമോയെന്ന ഭയമുണ്ടെന്നും ഇരുവരും പറയുന്നുണ്ട്. നാട്ടിൽ വരാൻ സാഹചര്യമൊരുങ്ങിയാൽ തങ്ങൾ ഒരിക്കലും തിരിച്ച് ഐഎസിലേക്ക് പോകില്ലെന്നും ഇവർ പറയുന്നു.

2017 ൽ ആണ് നിമിഷയും സോണിയായും മതം മാറി വിവാഹം കഴിക്കുന്നതും ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതും. ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രീതിയിലാണ് നിമിഷയും സോണിയായും ഇപ്പോൾ സംസാരിക്കുന്നത്. മുൻപ് ചില വാർത്തകളിൽ പറഞ്ഞിരുന്നത് നിമിഷയും സോണിയയും അടക്കം ചിലർ അഫ്ഗാൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയെന്നാണ്.

 

nimisha fathima

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here