നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്ന ആവശ്യവുമായി സൗദി പ്രവാസികൾ

നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യൻ പ്രവാസികൾ. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കർഫ്യൂ ,ലോക്ക് ഡൗൺ പോലുള്ള ജാഗ്രതാ നടപടികൾ ഉണ്ടെങ്കിലും ലേബർ ക്യാമ്പുകളിലും മറ്റും 100 കണക്കിനാളുകൾ ഒരുമിച്ച് താമസിക്കുന്നത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നു.
ഇതിൽ മലയാളികൾ ഉൾപ്പെടെ പലർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിയതോടെ പലരുടെയും വരുമാന മാർഗം തടസപ്പട്ടു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരാനുള്ള ആവശ്യം ഇവരുടെ ഭാഗത്ത് നിന്ന് ശക്തമാവുകയാണ്.

സൗദിയിലുള്ള മലയാളികളിൽ, ഗർഭിണികൾ, പ്രായമായവർ. ജോലി നഷ്ടപ്പെട്ടവർ ഇങ്ങനെ നിരവധിയാണ്. ഇവരെ ഘട്ടം ഘട്ടമായി നാട്ടിലെത്തിച്ച് ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം വീടുകളിലേക്ക് വിട്ടാൽ മതി എന്നാണ് പ്രവാസികൾ തന്നെ പറയുന്നത്.
മാത്രമല്ല, ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്ക് സ്വയം ഐസോലോഷനിൽ പോകാനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യവും ശക്തമാണ്. 3287 പേർക്കാണ് ഇന്നലെ വരെ സൗദിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 44 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 666 പേർ രോഗ മുക്തി നേടി. 2577 പേർ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. റിയാദിൽ മാത്രം രോഗ ബാധിതരുടെ എണ്ണം 1000 ത്തോട് അടുക്കുന്നു. 961 പേർക്കാണ് ഇന്നലെ വരെ റിയാദിൽ രോഗം സ്ഥിരീകരിച്ചത്. മക്കയിൽ 631 പേർക്കും ജിദ്ദയിൽ 477 പേരും മദീനയിൽ 420 ഖത്തീഫിൽ 174 ദമാമിൽ 159 പേർക്കും ിതുവരെ രോഗം സ്ഥിരീകരിച്ചു.

എന്നാൽ, മരണ നിരക്ക് കൂടുതൽ മദീനയിലാണ്. 19 പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികളുള്ള റിയാദിൽ 3 പേരാണ് മരിച്ചത്. മക്ക- 9, റിയാദ്- 6 എന്നിങ്ങനെയാണ് മരണ സംഖ്യ.
1,15,585 പേരുടെ ലാബ് ടെസ്റ്റുകളാണ് ഇതുവരെ നടത്തി. രാജ്യത്ത് 10 ലബോറട്ടറികളിലാണ് പരിശോധന നടക്കുന്നത്.
കൊവിഡ് ബാധിതർക്ക് മെച്ചപ്പെട്ട സൗജന്യ ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. 2 മലയാളികളാണ് സൗദിയിൽ ഇതുവരെ കൊവിഡ് മൂലം മരിച്ചത്.

Story highlight:saudi covid19 update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top