സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ഈ മാസം 13 ന് തുറക്കും

സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ 13ന് തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. രാവിലെ 9 മുതൽ രാത്രി 7 വരെയായിരിക്കും പ്രവർത്തന സമയം. കള്ള് പാഴ്സൽ നൽകും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കണം.

ഒരു സമയം ക്യൂവിൽ 5 പേർക്ക് മാത്രമേ അനുമതി ഉണ്ടകൂ. മാത്രമല്ല, നിശ്ചിത തൊഴിലാളികളെ മാത്രമേ ഷാപ്പിൽ ജോലിയ്ക്കായി അനുവദിക്കുകയുള്ളു. വാങ്ങാനെത്തുന്നവരും വിൽപനത്തൊഴിലാളികളും ശാരീരിക അകലം പാലിക്കണം. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ക് ഡൗൺ ആരംഭിച്ച ശേഷമാണ് കള്ള് ഷാപ്പുകളുടെ ലേലം നടന്നത്.

Story highlight: The toddy shops in the state will open this month on 13th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top