ഇന്നത്തെ പ്രധാന വാർത്തകൾ (18-05-2020)

todays news headlines may 18

കോർപ്പറേറ്റുകൾക്ക് നിർലോഭ സഹായം; പൊതുജനാരോഗ്യത്തിന് ഊന്നൽ നൽകിയില്ല; കേന്ദ്ര പാക്കേജിനെ വിമർശിച്ച് മുഖ്യമന്ത്രി

കേന്ദ്ര പാക്കേജിനെ വിമർശിച്ച് മുഖ്യമന്ത്രി. സാധാരണക്കാർക്ക് മൊത്തം പാക്കേജിന്റെ 5 % മാത്രമേ നൽകിയുള്ളുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്. മുഖ്യമന്ത്രിയാണ് ഇക്കാര്യം പതിവ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഇതിൽ 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേര് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്.

ആപ്പ് പൂർണ സജ്ജമായില്ല; മദ്യ വിൽപന വൈകും

മദ്യ വിതരണത്തിനുള്ള ഓൺലൈൻ ആപ്പ്ളിക്കേഷനുകൾ പൂർണ്ണസജ്ജമാകാത്തതിനാൽ സംസ്ഥാനത്ത് മദ്യ വിതരണം വൈകും. ഈ വരുന്ന ബുധനാഴ്ച മദ്യം ഓൺലൈനായി വിതരണം ചെയ്ത് തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസങ്ങളെ തുടർന്ന് മദ്യ വിതരണം വൈകുമെന്നാണ് ലഭ്യമാകുന്ന വിവരം.

രാജ്യത്ത് കൊവിഡ് ബാധിതർ 96,000 കടന്നു; 24 മണിക്കൂറിനിടെ 5,000 ലേറെ പോസിറ്റീവ് കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96,000 കടന്നു. 96,169 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 5,242 പോസിറ്റീവ് കേസുകളും 157 മരണവും റിപ്പോർട്ട് ചെയ്തു. 3,029 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 36,824 പേർ രോഗമുക്തി നേടുകയും ചെയ്തു.

കൊവിഡിൽ സ്വതന്ത്ര അന്വേഷണം വേണം; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ

കൊവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ. ലോകാരോഗ്യ അസംബ്ലിക്ക് മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

Story Highlights- News Round Up,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top