പ്ലൈവുഡ്‌ കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം

എറണാകുളം പട്ടിമറ്റം ഡബിൾ പാലത്തിന് സമീപം പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ പുകക്കുഴലിന്റെ അടിയിലുള്ള ഡിസ്‌ചാര്‍ജ്‌പോര്‍ഷന്‍ വൃത്തിയാക്കുന്നതിനിടെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്‌.

read also: കിണറ്റിനുള്ളിൽ ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

പെരുമ്പാവുര്‍ സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള ജെ.ജെ പ്ലൈവുഡ്‌ കമ്പനിയിലാണ്‌ സംഭവം. കൊലപാതകത്തിനുശേഷം മൃതദേഹം പുകക്കുഴലിനുള്ളില്‍ നിക്ഷേപിച്ചതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോസ്‌റ്റുമോര്‍ട്ടത്തിലൂടെയാണ്‌ മൃതദേഹം പുരുഷന്റേതാണെന്ന്‌ സ്‌ഥിരീകരിച്ചത്‌. ഉദ്ദേശ്യം 20 നും 50 നും ഇടയ്‌ക്ക്‌ പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും ഒരു മാസത്തിനും രണ്ട്‌ മാസത്തിനുമിടയില്‍ പഴക്കം കണക്കാക്കുന്നതായും പൊലീസ്‌ പറഞ്ഞു. കമ്പനിയിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ്‌ പരിശോധിച്ചു വരികയാണ്‌. ഫോറന്‍സിക്‌ വിദഗ്‌ധരും പരിശോധന നടത്തി.

story highlights- burned body

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top