മൊറട്ടോറിയം കാലയളവിൽ വായ്പകൾക്ക് പലിശ ഒഴിവാക്കണം; ഹർജി സുപ്രിംകോടതി പരിഗണിക്കും

Kerala wants Center bear train costs of migrant worker

മൊറട്ടോറിയം കാലയളവിൽ വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്.

കേന്ദ്രസർക്കാരും റിസർവ് ബാങ്കും യോഗം ചേർന്ന് തീരുമാനമെടുത്ത് അറിയിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. വായ്പകൾക്കുള്ള പലിശ ഒഴിവാക്കിയാൽ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്ന നിലപാടാണ് റിസർവ് ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചത്.

Read Also: കൊവിഡ്; മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി സങ്കീർണമായി തുടരുന്നു

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ മറുപടി കോടതി തേടിയിരുന്നു. വ്യാപകമായി പരാതി ഉയർന്ന ഡൽഹിയിലെ എൽഎൻജെപി ആശുപത്രി പ്രത്യേകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശമുണ്ട്. കേന്ദ്രസർക്കാരും നിലപാട് അറിയിക്കും. ഡൽഹിയിൽ മൃഗങ്ങളെക്കാൾ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് കഴിഞ്ഞ തവണ കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. കേസിൽ കക്ഷി ചേരാൻ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അപേക്ഷ നൽകിയിട്ടുണ്ട്.

moratorium, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top