Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20-06-2020)

June 20, 2020
Google News 1 minute Read
todays news headlines june 20

കോട്ടയത്ത് ജോസ് വിഭാഗം രാജിവയ്ക്കണം; നിലപാട് കടുപ്പിച്ച് യുഡിഎഫ്

കോട്ടയത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് യുഡിഎഫ് നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കത്ത് നൽകി.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14000 കടന്ന് കൊവിഡ് കേസുകൾ

ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതീവ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ് കേസുകളും 375 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 395048 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 12948 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് ആശ്വാസമായി. 213830 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 168269 ആയി.

രോഗ ഉറവിടമറിയാതെ മരിച്ചത് 8 പേർ; സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന ആശങ്ക ശക്തം

സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന ആശങ്ക ശക്തം. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. അറുപതിലേറെ രോഗികൾക്ക് ആരിൽ നിന്ന് രോഗം പകർന്നെന്ന് വ്യക്തമല്ല. ഉറവിട മറിയാതെ രോഗബാധിതരായി സംസ്ഥാനത്ത് മരിച്ചത് എട്ടുപേരാണ്.

പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ചു; കിഴക്കൻ ലഡാക്കിലെ സൈന്യം ഏത് വെല്ലുവിളിയും നേരിടാൻ സജ്ജം

കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം ഏത് വെല്ലുവിളിയും നേരിടാൻ തയാറാകുന്നവിധം പൂർണ്ണ സജ്ജമായതായി സൈന്യം കേന്ദ്രസർക്കാരിനെ അറിയിച്ചു. പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് ആണ് സൈനിക തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തിൽ ഡൽഹിയിൽ വീണ്ടും വിലയിരുത്തും.

ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പോയി

കൊവിഡ് ബാധിതനായ പൊലീസുകാരൻ ഹൈക്കോടതിയിലെത്തിയ സംഭവത്തിൽ ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പോയി. കോടതി മുറിയിലുണ്ടായിരുന്നവരും നിരീക്ഷണത്തിലേക്ക് പോയി.

Story Highlights- todays news headlines june 20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here