ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (27-06-2020)
സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി പരിശോധന തത്കാലത്തേക്ക് നിര്‍ത്തുന്നു. കേരളത്തിന് ലഭിച്ച പരിശോധനാ കിറ്റുകള്‍ക്ക് ഗുണമേന്മയില്ലാത്തതുകൊണ്ടാണ് പരിശോധന നിര്‍ത്താന്‍ തീരുമാനിച്ചത്. പുതിയ കിറ്റുകള്‍ ലഭിച്ചശേഷം മാത്രമേ പരിശോധന തുടങ്ങു. കിറ്റുകള്‍ തിരിച്ചെടുത്ത് പുതിയവ നല്‍കാന്‍ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റുകളുടെ പ്രശ്‌നം വിമാനത്താവളത്തിലെ പരിശോധനയെ ബാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ എത്തും. അടുത്തമാസം ഒന്നാം തിയതി മുതല്‍ 14 ാം തിയതി വരെയുള്ള വിമാനങ്ങളുടെ പട്ടിക പുറത്തുവന്നു. യുഎഇ, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്ന് 39 വിമാനങ്ങള്‍ വീതവും ഒമാനില്‍ നിന്ന് 13 ഉം മലേഷ്യയില്‍ നിന്ന് രണ്ടും സിങ്കപ്പൂരില്‍ നിന്ന് ഒരു വിമാനവും സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തിലേക്ക്. ഡല്‍ഹിയില്‍ 77,000 വും തമിഴ്‌നാട്ടില്‍ 74,000 വും കേസുകള്‍ പിന്നിട്ടു. ജാര്‍ഖണ്ഡില്‍ അടുത്തമാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. ഗോവയില്‍ സമൂഹ വ്യാപനം തുടങ്ങിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ച് ചൈന. ഗാല്‍വാന്‍ ഹോട്ട്‌സ്പ്രിംഗ് മേഖലയില്‍ ഉടനീളം കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചു. പാന്‍ഗോംഗ് തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ കൂടുതല്‍ ടെന്റുകളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.
Story Highlights: todays news headlines june 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here