Advertisement

കൈത്തറി മേഖല നിശ്ചലം; മറ്റ് തൊഴിലുകൾ തേടി പരമ്പരാഗത തൊഴിലാളികൾ

July 3, 2020
Google News 2 minutes Read
hand loom field struggle

കൈത്തറി മേഖല നിശ്ചലമായതോടെ ഉപജീവനത്തിനായി മറ്റ് തൊഴിലുകൾ തേടി പോകുകയാണ് ബാലരാമപുരം കൈത്തറി ഗ്രാമത്തിലെ ആളുകൾ. കൊവിഡും ഒപ്പം ലോക്ക്ഡൗണും ഇരുട്ടടിയായതോടെയാണ് പരമ്പരാഗതമായി കൈമാറി വന്ന തൊഴിൽ പലരും ഉപേക്ഷിക്കുന്നത്. കൈത്തറി മേഖലയിൽ തുടരുന്നവർക്കാവട്ടെ ലഭിക്കുന്നത് തുച്ഛമായ വരുമാനമാണ്.

Read Also: ‘പണിയൊന്നും ഇല്ലാത്തതു കൊണ്ട് വീട്ടിൽ പട്ടിണിയാണ്’; വെളിച്ചം കെട്ട് ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾ

കേരള കൈത്തറിയുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന ബാലരാമപുരത്തെ തറികളിൽ പകുതിയിലധികവും ഇന്ന് നിശ്ചലമാണ്. ലോക്ക്ഡൗണും കൊവിഡും ഏൽപ്പിച്ച ആഘാതം ഇതുവരെയും കൈത്തറി മേഖലയെ വിട്ടു പോയിട്ടില്ല.

“നേരത്തെ മുണ്ടിനൊക്കെ ചെലവുണ്ടായിരുന്നു. നെയ്ത്തും ഉണ്ടായിരുന്നു. ഇപ്പോൾ കാര്യമായി ചെലവൊന്നും ഇല്ല. അതൊക്കെ കുറഞ്ഞു. നെയ്ത്തും ഇല്ല. മാസത്തിലൊരിക്കലോ, രണ്ട് മാസത്തിലൊരിക്കലോ ആണ് നെയ്ത തുണികൾ പോകുന്നത്. കൊറോണ വന്നു ലോക്ക്ഡൗൺ ആയതിനു ശേഷം ഇത് നടക്കുന്നില്ല. “- തൊഴിലാളികൾ പറയുന്നു.

ലക്ഷക്കണക്കിന് രൂപയുടെ നെയ്ത തുണികൾ പലയിടത്തും കെട്ടിക്കിടക്കുന്നു. പ്രവർത്തനം പുനരാരംഭിച്ച തറിപ്പുരകളിൽ രണ്ടോ മൂന്നോ പേർ മാത്രമാണ് എത്തുന്നത്. കൈത്തറി ശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അസംസ്‌കൃത വസ്തുക്കളും കിട്ടാനില്ല. തറികളെല്ലാം പൊടിപിടിച്ച് കിടക്കുന്നു. ആവശ്യത്തിന് വരുമാനം ലഭിക്കാതായതോടെ മറ്റു തൊഴിൽ തേടി പോകുകയാണ് പലരും.

Read Also: ലോക്ക്ഡൗണും വർധിക്കുന്ന ഇന്ധന വിലയും; ഓട്ടോ-ടാക്സി മേഖല വീണ്ടും പ്രതിസന്ധിയിൽ

“ഈ മേഖലയിൽ ജോലി ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. തൊഴിലുറപ്പ് ഉണ്ടായതു കൊണ്ട് കൈത്തറി മേഖലക്ക് മുൻകാലങ്ങളിൽ പ്രതിസന്ധി ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ രൂക്ഷമാണ്.”- വാർഡ് മെമ്പർ രാജേഷ് പറയുന്നു.

പോയ വർഷങ്ങളിലും വൻ നഷ്ടമാണ് കൈത്തറി മേഖലയിലുണ്ടായത്. അടിയന്തരമായി കൈത്തറി മേഖലയിൽ സർക്കാർ ഇടപെടലുകൾ നടത്തണമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.

Story Highlights: hand loom field struggle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here