Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (24-07-2020)

July 24, 2020
Google News 1 minute Read
todays news headlines july 24

വിമത എംഎൽഎമാർക്കെതിരെ തത്ക്കാലം നടപടി പാടില്ല : രാജസ്ഥാൻ ഹൈക്കോടതി

വിമത എംഎൽഎമാർക്കെതിരെ തത്ക്കാലം നടപടി പാടില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിൽ തത്സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടു.

കോഴിക്കോട് വീണ്ടും കൊവിഡ് മരണം; മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ കെ മുരളീധരൻ എംപി നിരീക്ഷണത്തിൽ

കോഴിക്കോട് പന്നിയങ്കരയിൽ ക്വാറന്റീനിൽ കഴിയവേ മരിച്ച മുഹമ്മദ് കോയക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര മേലേരിപ്പാടത്തെ എംപി മുഹമ്മദ് കോയ ആണ് മരിച്ചത്. കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്.

കോഴിക്കോട് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു; 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ മെഡിക്കൽ കോളജിൽ മരിച്ച റുഖ്യാബിക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 57 വയസായിരുന്നു.

കുരുക്ക് മുറുകുന്നു; എം ശിവശങ്കറിന് തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടിസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് കൊച്ചിയിലെ എൻഐഎ ഓഫിസിൽ തിങ്കളാഴ്ച ഹാജരാകാൻ നോട്ടിസ്. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് എൻഐഎ അന്വേഷണ സംഘം ശിവശങ്കറിനെ വിട്ടയക്കുന്നത്. ഉത്തരങ്ങളിലെ തൃപ്തിക്കുറവാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പുക്കുന്നതിന് കാരണം.

ആദായ നികുതി രേഖകൾ ഇനി നാല് ഏജൻസികൾ കൂടി പരിശോധിക്കും

ആദായ നികുതി രേഖകൾ ഇനി നാല് ഏജൻസികൾ കൂടി പരിശോധിക്കും. ഇതിന് അനുവാദം നൽകികൊണ്ടുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. 1961 ലെ ആദായനികുതി സെക്ഷൻ 138 പ്രകാരമുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത് പ്രത്യക്ഷ നികുതി വകുപ്പാണ്.

Story Highlights todays news headlines july 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here