Advertisement

വിവാഹത്തിൽ പങ്കെടുത്തവർക്ക് കൊവിഡ്; ചെങ്കളയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

July 26, 2020
Google News 1 minute Read

വിവാഹത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ച ചെങ്കളയിൽ കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കാനുള്ള സാധ്യതയുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ചെങ്കളയിൽ പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനയ്ക്ക് വിധേയമാവാൻ പലരും മടിക്കുന്നുണ്ട്. അതിന് വേണ്ട നടപടികളെടുക്കും. പൊതുപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണം. പൊതുപരിപാടികൾ ഓൺലൈനായി നടത്തണമെന്നും മന്ത്രി പറഞ്ഞു.

ചെങ്കളയിൽ വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ വധുവിന്റെ പിതാവ് അബ്ദുൾ ഖാദറിന്റെ പേരിൽ പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ച് കേസെടുത്തു. ഇയാളിൽ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായിട്ടുണ്ട്.

Read Also :സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

ജൂലായ് 17-നാണ് വിവാഹം നടന്നത്. 150-ലധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. വരന്റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകർന്നവരിൽ 10 പേർ വരന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നെത്തിയവരാണ്. ദിവസങ്ങൾക്കു മുൻപ് ഈ പഞ്ചായത്തിലെ ഒരു കരാറുകാരൻ മരിച്ചിരുന്നു.

Story Highlights Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here