ഒരുമിച്ച് നിന്നാൽ ഒരു ശക്തിക്കും നമ്മളെ തോപിക്കാനാവില്ല; കൊവിഡ് പോരാട്ടത്തിനു കരുത്തായി നൈക്കിയുടെ പരസ്യം: വീഡിയോ

കൊവിഡ് പോരാട്ടത്തിനു കരുത്തായി പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്കിയുടെ പരസ്യം. കൊവിഡിനെ തുടർന്ന് നിലച്ച കായിക ലോകത്തിൻ്റെ പ്രതീക്ഷകളാണ് നൈക്കി പരസ്യത്തിലൂടെ പങ്കുവക്കുന്നത്. ലോകത്തിലെ പല ഭാഗത്തു നിന്നുള്ള കായിക മത്സരങ്ങളും അവയിലെ ചില പ്രത്യേക സന്ദർഭങ്ങളും കൂട്ടിയിണക്കി വളരെ സവിശേഷകരമായ രീതിയിലാണ് പരസ്യം നിർമിച്ചിരിക്കുന്നത്. പരസ്യത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Also : 14 വർഷത്തിനു ശേഷം ഇന്ത്യൻ ടീം ജഴ്സി സ്പോൺസർ സ്ഥാനത്തു നിന്ന് നൈക്കി പടിയിറങ്ങുന്നു
വീഡെൻ+കെന്നഡി ടീം ആണ് ഈ പരസ്യത്തിനു പിന്നിൽ. 4000 കായിക മുഹൂർത്തങ്ങളിൽ നിന്ന് 72 എണ്ണം തിരഞ്ഞെടുത്ത ഇവർ 36 ഷോട്ടുകളിൽ സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിച്ച് വളരെ മനോഹരമായി ഈ മുഹൂർത്തങ്ങൾ കൂട്ടിയിണക്കിയിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രണ്ട് മുഹൂർത്തങ്ങൾ ഒരു ഫ്രെയിമിൽ ഉജ്ജ്വലമായി പറയുന്ന ഒരു മാസ്റ്റർ പീസാണ് ഈ പരസ്യം.
Read Also : ഹോർഡിംഗിൽ കറുത്ത വർഗക്കാരിയായ പ്ലസ് സൈസ് മോഡൽ; മോഡലിംഗ് സമവാക്യങ്ങൾ തകർത്ത് കാൽവിൻ ക്ലെയിൻ
തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ നൈക്കി പങ്കുവച്ച പരസ്യം ഇതിനോടകം 16.4 മില്ല്യൺ ആളുകളാണ് കണ്ടത്. 92,100 ആളുകൾ വീഡിയോ റീട്വീറ്റ് ചെയ്തു. യൂട്യൂബിലാവട്ടെ, 8,394,488 ആളുകൾ വീഡിയോ കാണുകയും 21,000ലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.
Story Highlights – nike new ad getting viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here