പെൻസിൽ


സാജോ പനയംകോട്/കവിത
സിനിമാ-സീരിയൽ രംഗത്ത് തിരക്കഥാകൃത്താണ് ലേഖകൻ
കാറ്റും കോളും നിറഞ്ഞ
ഒരു രാത്രിയിൽ
പ്രണയത്തോടെ
മുനകൂർപ്പിച്ച
പെൻസിൽ കൊണ്ട് ഹൃദയത്തിൽ നീ വരച്ച
രേഖാചിത്രത്തിൽ വർണ്ണങ്ങളുടെ മുള്ളുകൾ പൂക്കുന്നു, മഴവില്ല് കത്തുന്നു.
മൂന്നു പെൻസിലുകൾ ഞാനെടുക്കുന്നു.
വറ്റാത്ത നീല കൊണ്ട്
നിനക്കൊരു കടൽ.
മങ്ങുന്ന ചുവപ്പ് തൊട്ട്
എനിക്കൊരു സൂര്യൻ.
മടുക്കുന്ന മഞ്ഞയാൽ
നമുക്കു മാത്രമൊരു സന്ധ്യ,
നേർത്ത് നേർത്ത്
മഞ്ഞ പെയ്യുന്നു മരണം പോൽ, കരയരുത്
വിതുമ്പുന്ന ചുണ്ടുകൾ
പരസ്പരം ചേർത്തിരിക്കാം
കൃഷ്ണമണികളിൽ
നീറും മ്യൂറൽ.
കാടിന്റെ ചിത്രത്തിൽ നിന്ന് പറന്നിറങ്ങിയ കരിയിലകൾ
മ്യൂസിയത്തെ മൂടുന്നു.
റോഡപകടങ്ങളും നിലവിളിയും കുഴച്ചാരോ വരച്ച നഗരത്തിൽ വച്ചാണ്
സൗഹൃദങ്ങൾ കൈമോശം വന്നത്, നാം തെറ്റിദ്ധരിക്കപ്പെട്ടത്.
മഷി പുരണ്ട താളിലിന്ന് ആരുടേയും മുഖങ്ങൾ തിരിച്ചറിയപ്പെടുന്നില്ല.
കാറ്റിലുമീമഴയിലും നിന്റെ
കണ്ണുകൾ മാത്രം വരയ്ക്കുവാനാകുന്നില്ല.
ഓർമ്മയിൽ ഉപേക്ഷിക്കപ്പെട്ടത്
ബാല്യത്തിലെങ്ങോ
കളവ് പോയ
ഒരു മുറിപെൻസിൽ.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – Readers Blog, Poem, Pencil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here