ശ്രീലങ്കൻ തെരഞ്ഞെടുപ്പിൽ രജപക്‌സെ സഹോദരൻമാർക്ക് വൻവിജയം

ശ്രീലങ്കയിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ രജപക്‌സെ സഹോദരൻമാർക്ക് വൻവിജയം. നിലവിലെ പ്രസിഡന്റായ ഗോതബായ രജപക്‌സെയും വിജയിച്ചു. ഇവരുടെ പാർട്ടിയായ ശ്രീലങ്ക പീപ്പിൾസ് ഫ്രണ്ടാണ് (എസ്എൽപിപി) മൂന്നിൽ രണ്ട് സീറ്റുകളും നേടിയത്. 225 സീറ്റുകളിൽ 145 സീറ്റുകൾ പാർട്ടി കരസ്ഥമാക്കി. കൂടാതെ സഖ്യ പാർട്ടികൾ അഞ്ച് സീറ്റുകളും നേടി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിക്കാൻ വിളിച്ചതായി മഹീന്ദാ രജപക്‌സെ ട്വീറ്റ് ചെയ്തു.
Read Also : ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു ; ഏപ്രില്‍ 25-ന് തെരഞ്ഞെടുപ്പ്
മഹീന്ദാ രജപക്‌സെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് വിവരം. നവംബർ മുതൽ ഉപദേഷ്ടാവായി തുടരുകയായിരുന്നു മഹീന്ദാ രജപക്‌സെ. 2005- 2015 വരെ ഇദ്ദേഹമായിരുന്നു പ്രസിഡന്റ്. രണ്ട് പതിറ്റാണ്ടുകളായി രജപക്‌സെ കുടുംബമാണ് ശ്രീലങ്കയിലെ ഭരണം നിയന്ത്രിക്കുന്നത്.
മുൻ പ്രധാനമന്ത്രിയായ രനിൽ വിക്രമസിംഗെയുടെ പാർട്ടി പിളർത്തി സജിത് പ്രേമദാസ രൂപീകരിച്ച സമാഗി ജന ബലവേഗയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഇന്നലെ രാവിലെയായിരുന്നു വോട്ടെണ്ണൽ തുടങ്ങിയത്. കൊവിഡിനിടയിൽ തെരഞ്ഞെടുപ്പ് നടത്തിയ ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ശ്രീലങ്ക. രണ്ട് പ്രാവശ്യം കൊവിഡിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകരും എസ്എൽപിപിക്കാണ് ഭരണത്തിൽ വരാൻ കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്.
രാജ്യത്ത് 2839 കൊവിഡ് കേസുകളും 11 മരണവും ആണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റുള്ള രാജ്യങ്ങളുമായി തട്ടിച്ചു നോക്കുന്പോള്‍ ശ്രീലങ്കയില്‍ കുറവ് കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Story Highlights – gothabaya rajapakse, mahinda rajapakse, srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here