Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (07-08-2020)

August 7, 2020
Google News 1 minute Read
todays news headlines august 07

നിലവിൽ ദുരന്ത സാഹചര്യമില്ല; ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടും : മന്ത്രി ഇ ചന്ദ്രശേഖരൻ

നിലവിൽ ദുരന്ത സാഹചര്യമില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. രണ്ടോ മൂന്നോ ദിവസം കൂടി ശക്തമായ മഴയും അതിനെ തുടർന്നുള്ള പ്രശ്‌നങ്ങളും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഹെലികോപ്റ്റർ എത്തിക്കാൻ സാധിക്കാത്ത കാലാവസ്ഥയാണ് ഇപ്പോൾ. ഏതു സാഹചര്യവും നേരിടാൻ തയാറാണ്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു : മുഖ്യമന്ത്രി

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.

മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ; 20 ഓളം വീടുകൾ മണ്ണിനടിയിൽ

ഇടുക്കി മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ. പെട്ടിമുടിയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. എസ്റ്റേറ്റ് ലയങ്ങൾ മണ്ണിനടിയിലായി.

രാജമല മണ്ണിടിച്ചിൽ: അഞ്ച് മരണമെന്ന് റിപ്പോർട്ട് ; 10 പേരെ രക്ഷപ്പെടുത്തിയതായി സൂചന

ഇടുക്കി മൂന്നാർ രാജമല മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. പത്ത് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി സൂചന. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്.

ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ട്; മറ്റുള്ളവ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കും : മന്ത്രി എംഎം മണി

സംസ്ഥാനത്ത് ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ടന്ന് മന്ത്രി എംഎം മണി. മറ്റുള്ള ഡാമുകൾ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് കൊവിഡ് കേസുകൾ 20 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ 20 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,538 പോസിറ്റീവ് കേസുകളും 886 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,027,074 ആയി. ആകെ മരണം 41,585 ആയി. 6,07,384 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,378,105 പേരാണ് രോഗമുക്തി നേടിയത്.

Story Highlights todays news headlines august 07

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here