ഇന്നത്തെ പ്രധാന വാർത്തകൾ (12-08-2020)

todays news headlines august 12

23 ലക്ഷം കടന്ന് ഇന്ത്യയിൽ കൊവിഡ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 2,329,638 ആയി. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകളുടെ ആകെ എണ്ണം 22 ലക്ഷം കടന്നത്. ആകെ മരണ സംഖ്യ 46,091 ൽ എത്തി നിൽക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 6,43,948 ആണ്.

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിയും കൊയ്‌ലാണ്ടി സ്വദേശിയുമാണ് ഇന്ന് മരിച്ചത്.

പെട്ടിമുടി മണ്ണിടിച്ചിൽ : ഒരു മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 53

പെട്ടിമുടിയിൽ തെരച്ചിൽ ആരംഭിച്ചു. ദുരന്തം നടന്ന് ആറം ദിനമായ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി.

ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഉത്തരവിന് സ്റ്റേ

ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഉത്തരവിന് സ്റ്റേ. ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 50 മീറ്റർ ദൂരപരിധി മതിയെന്നാണ് സർക്കാർ നിലപാട്.
സർക്കാർ നിലപാട് ക്വാറി ഉടമകൾക്ക് അനുകൂലമാണ്.

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ റൺവേകളിൾ അടിയന്തിര സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ തിരുമാനം

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ റൺവേകളിൾ അടിയന്തിര സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ തിരുമാനം. ഡിജിസിഎ റൺവേ ഘർഷണം, ചരിവ്, പ്രവർത്തന ഏരിയ ലൈറ്റിംഗ്, മൊത്തത്തിലുള്ള ആശയവിനിമയ, നാവിഗേഷൻ (സിഎൻഎസ്) സംവിധാനങ്ങൾ മുതലായവയാണ് പരിശോധിക്കുക.

ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഹവാല ഇടപാടിലൂടെ ഇന്ത്യയിൽ എത്തിച്ചത് കോടികൾ

ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഹവാല ഇടപാടിലൂടെ ഇന്ത്യയിൽ കോടികൾ എത്തിച്ചതായി കണ്ടെത്തൽ. ചൈനീസ് സ്ഥാപനങ്ങൾ ബിനാമി കമ്പനികളിൽ രൂപീകരിച്ചാണ് പണം എത്തിച്ചത്. ബാങ്കുകൾ കേന്ദ്രികരിച്ചുള്ള പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് ആദായ നികുതി വകുപ്പാണ്.

ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ വെടിവയ്പ്പ് : രണ്ട് മരണം

ബംഗളൂരുവിൽ സംഘർഷവും വെടിവയ്പ്പും. രണ്ട് പേർ മരിച്ചു. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബംഗളൂരുവിൽ സംഘർഷം ഉടലെടുക്കുന്നത്.

Story Highlights todays news headlines august 12

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top