Advertisement

‘കൈലാസ’ത്തിൽ റിസർവ് ബാങ്ക് സ്ഥാപിച്ചെന്ന് നിത്യാനന്ദ; പുതിയ കറൻസി ഉടൻ

August 17, 2020
Google News 3 minutes Read
godman Nithyananda bank Kailasa

തൻ്റെ സ്വന്തം രാജ്യമായ കൈലാസത്തിൽ റിസര്‍വ് ബാങ്ക് സ്ഥാപിച്ചു എന്ന് വിവാദ ആൾദൈവം നിത്യാനന്ദ. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിത്യാനന്ദ തന്നെയാണ് വിവരം അറിയിച്ചത്. കൈലാസത്തില്‍ ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരില്‍ ബാങ്ക് സ്ഥാപിച്ചതായാണ് നിത്യാനന്ദ അറിയിച്ചിരിക്കുന്നത്. ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്നും അന്ന് തന്നെ ബാങ്കിനെപ്പറ്റി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും നിത്യാനന്ദ പറയുന്നു.

Read Also : കാണാതായ പെൺകുട്ടികൾ നിത്യാനന്ദയ്ക്ക് ഒപ്പമെന്ന് പൊലീസ് വെളിപ്പെടുത്തൽ

ബലാത്സംഗ കേസിൽ അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് പാസ്‌പോർട്ടിന്റെ കാലാവധി തീർന്ന സാഹചര്യത്തിൽ നിത്യാനന്ദ രാജ്യം വിട്ടത്. തുടർന്ന് ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി അതിന് കൈലാസം എന്ന് പേരിടുകയും സ്വന്തമായി രാജ്യം നിർമിക്കുകയും ചെയ്തു. പാസ്പോർട്ട്, മന്ത്രിസഭ, പതാക തുടങ്ങി ഒരു രാജ്യത്തിനു വേണ്ട സകലതും ഇവിടെ ഉണ്ട്.

Read Also : പുതിയ രാജ്യം ഉണ്ടാക്കി അങ്ങോട്ട് മാറിയപ്പോൾ ആളുകൾ കളിയാക്കി, ഇപ്പഴോ?; പരിഹാസവുമായി നിത്യാനന്ദ

രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ നിത്യാനന്ദയുടെ ആശ്രമത്തിലെ പഴയ അന്തേവാസിയുടെ വെളിപ്പെടുത്തൽ ലോകത്തിനെ മുഴുവൻ ഞെട്ടിച്ചിരുന്നു. 10 വർഷത്തോളം താൻ അവിടെ ഉണ്ടായിരുന്നെന്നും 2015 മുതൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെടാറുണ്ടായിരുന്നു എന്നും വിജയകുമാർ എന്ന യുവാൻ കലൈഞ്ജർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആശ്രമത്തിൽ നടക്കുന്നത് തട്ടിപ്പും ലൈംഗികാതിക്രമങ്ങളും ആണെന്ന് വിജയകുമാർ പറഞ്ഞു.

Story Highlights Self-styled godman Nithyananda sets up a bank called Reserve Bank of Kailasa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here