Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25-08-2020)

August 25, 2020
Google News 1 minute Read
todays news headlines august 25

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; സർക്കാർ ഹർജിയിൽ സ്റ്റേയില്ല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സർക്കാർ
ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അടിയന്തര സ്റ്റേയില്ല. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 60,975 കൊവിഡ് കേസുകൾ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 60,975 കൊവിഡ് കേസുകൾ. ഇതോടെ ആകെ കൊവിഡ് പോസിറ്റീവ് കേസുകൾ 31,67,323 കടന്നു. 58,390 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 848 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് കേസ് എടുത്തത്.

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക്

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ടു. ഉത്തരവിൽ സർക്കാരിന്റെ വാദം ഭാഗികമായി ശരിവച്ചു.

കൊച്ചിയിൽ 14കാരി പീഡനത്തിനിരയായ സംഭവം; അന്വേഷണം ഉത്തർപ്രദേശിലേക്ക്

കൊച്ചിയിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ഉത്തർപ്രദേശിലേക്ക്. സംഭവത്തിൽ മൂന്ന് പ്രതികൾ കേരളം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തർപ്രദേശിലേക്ക് വ്യാപിപ്പിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം അസി. കമ്മീഷണർ ലാൽജിയുടെ നേതൃത്യത്തിൽ 10 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.

കൊച്ചിയിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

കൊച്ചിയിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഏലൂർ മഞ്ഞുമ്മലിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഷാദ് ഖാൻ, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായാണ് വിവരം.

ശിക്ഷ താക്കീതിൽ ഒതുക്കണം; പ്രശാന്ത് ഭൂഷണിനെ പിന്തുണച്ച് അറ്റോർണി ജനറൽ

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നൽകാമെന്നും അറ്റോർണി ജനറൽ പറഞ്ഞു.

Story Highlights todays news headlines august 25

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here