Advertisement

പെട്ടിമുടി ഉരുൾപൊട്ടൽ; പുനരധിവാസം വേഗത്തിൽ ആക്കണമെന്ന് തോട്ടം തൊഴിലാളികൾ; ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും ആവശ്യം

August 27, 2020
Google News 1 minute Read

പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച പുനരിധിവാസം വേഗത്തിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ. പൊമ്പിളെ ഒരുമൈ നേതാവായിരുന്ന ഗോമതിയുടെ നേതൃത്യത്തിലാണ് പ്രക്ഷോഭം . തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി പതിച്ചു നൽകണമെന്നാണ് ആവശ്യം.

Read Also : പെട്ടിമുടി ഉരുള്‍പൊട്ടല്‍; തെരച്ചില്‍ തത്കാലികമായി അവസാനിപ്പിച്ചു

ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം സർക്കാർ ഉറപ്പ് നൽകിയിരുന്നു. തോട്ടം ഉടമകളായ ടാറ്റയുമായി ചർച്ച ചെയ്ത് ലൈഫ് മിഷൻ മാതൃകയിൽ വീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ലായങ്ങൾക്ക് പകരം നിർമിച്ചു നൽകുന്ന വീടുകൾ കമ്പനിയുടെ ഭൂമിയാലാകരുതെന്നാണ് തൊഴിലാളികളുടെ ആവശ്യം. നിലവിൽ ലായങ്ങളുടെ ഉടമസ്ഥവകാശം കമ്പനിക്കാണ്. ഇവിടെ വീടുകൾ നിർമിച്ചാൽ തൊഴിലാളികൾ റിട്ടയർ ചെയ്യുമ്പോൾ ലായങ്ങൾ പോലെ തന്നെ വീടുകളും ഒഴിഞ്ഞുകൊടുക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കമ്പനികൾ കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുത്ത് തൊഴിലാളികൾക്ക് പതിച്ചു നൽകണം.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന സംഘടനക്ക് കീഴിലാണ് ഗോമതി ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം. തോട്ടം തൊഴിലാളികൾക്ക് പുറമെ ദളിത്- ആദിവാസി സംഘടനകളെ ഒപ്പം നിർത്തി സമര പരിപാടികൾ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

Story Highlights pettimudi, munnar landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here