Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (29-08-2020)

August 29, 2020
Google News 1 minute Read
todays news headlines august 29

ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത് അഞ്ചാം കൊവിഡ് മരണം

ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. എടത്വാ പച്ച പാലപ്പറമ്പിൽ ഔസേഫ് വർഗ്ഗീസ് (72) ആണ് മരിച്ചത്. ഇന്ന് ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത് കൊവിഡ് മരണമാണ് ഇത്. നേരത്തെ ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി മരിച്ചിരുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നാണ് മറ്റ് കാവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഓണത്തിന് അഡ്വാൻസ് നൽകണമെന്ന് ആവശ്യം; കെഎംഎംഎൽ അധികൃതരെ തടഞ്ഞുവച്ച് തൊഴിലാളികൾ

കൊല്ലം ചവറ കെഎംഎംഎൽ അധികൃതരെ തൊഴിലാളികൾ തടഞ്ഞുവച്ചിരിക്കുന്നു. ജനറൽ മാനേജർ ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഓണത്തിന് അഡ്വാൻസ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഒറ്റ വോട്ടർ പട്ടികക്കായി ഭരണ ഘടനാഭേദഗതിക്കും ആലോചന

രാജ്യത്ത് 34 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 3,463,972 ആയി. 24 മണിക്കൂറിനിടെ 65,050 പേർ രോഗമുക്തരായി. ആകെ മരണം 62,550 ആണ്.

വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല

ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ എർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധമാണ്.

ബ്ലാക്ക് പാന്തർ നായകൻ ഓർമയായി; മരണം 43ാം വയസിൽ

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് സൂപ്പർ ഹീറോയായ ബ്ലാക്ക് പാന്തറിനെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. കാൻസർ ബാധിതനായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം. 43 വയസായിരുന്നു.

Story Highlights todays news headlines august 29

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here