Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20-09-2020)

September 20, 2020
Google News 1 minute Read
todays news headlines September 20

ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഒരു ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

കരിപ്പൂർ, പെട്ടിമുടി ദുരന്തം; ധനസഹായത്തിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി

കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതവുമാണ് നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക.

കേരളത്തിൽ ഭീകര സംഘടനകളെ പിന്തുണക്കുന്ന നവമാധ്യമ ഗ്രൂപ്പുകളെന്ന് കേന്ദ്ര ഏജൻസികൾ

കേരളത്തിൽ ഭീകര സംഘടനകളെ പിന്തുണക്കുന്ന ഗ്രൂപ്പുകൾ സജീവം. കേരളത്തിൽ 12 നവമാധ്യമ ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ളതെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. ഗ്രൂപ്പുകൾ നിരീക്ഷണത്തിലെന്നും കേന്ദ്ര ഇന്റലിജൻസ്. അൽഖ്വയ്ദയുടെ ഉപസംഘടനക്ക് ആശയ പ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾ കണ്ടെത്തി. വ്യാജ പേരുകളിൽ പുതിയ ഗ്രൂപ്പുകൾ തീവ്രവാദ പ്രചാരണത്തിന് ശ്രമിക്കുന്നതായും ഏജന്‍സിയുടെ കണ്ടെത്തല്‍.

കോൺസുലേറ്റ് വഴി പാഴ്സ‌ലുകൾ വിതരണം ചെയ്ത സംഭവം അന്വേഷിക്കാൻ കസ്റ്റംസിൽ പ്രത്യേക സംഘം

കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത സംഭവം അന്വേഷിക്കാൻ കസ്റ്റംസിൽ പ്രത്യേക സംഘം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിന് പുറമെയാണ് മറ്റൊരു സംഘം രണ്ട് കേസുകൾ അന്വേഷിക്കുക. ഒരു സൂപ്രണ്ടും രണ്ട് ഇൻസ്‌പെക്ടർമാരും അടങ്ങുന്നതാണ് സംഘം.

കൊച്ചിയിൽ പിടിയിലായ അൽഖ്വയ്ദ ഭീകരരെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും

കൊച്ചിയിൽ എൻഐഎയുടെ പിടിയിലായ അൽഖ്വയ്ദ ഭീകരരെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരെയാണ് ഡൽഹിയിലേയ്ക്ക് കൊണ്ടു പോകുക. ഇതിനായി ഇന്നലെ വൈകുന്നേരം മജിസ്‌ട്രേറ്റ് അനുമതി നൽകി.

Story Highlights todays news headlines September 20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here