Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (21-09-2020)

September 21, 2020
Google News 1 minute Read
todays news headlines September 21

മന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കേണ്ട കാര്യമില്ല; ആവർത്തിച്ച് കാനം രാജേന്ദ്രൻ

മന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടതി പരാമർശം വന്നപ്പോൾ മുൻപ് മന്ത്രിമാർ മാറി നിന്നിട്ടുണ്ട്. ജുഡീഷ്യൽ കമ്മീഷൻ വന്നിട്ടും മാറി നിൽക്കാതെയുള്ള കീഴ്‌വഴക്കം ഉമ്മൻ ചാണ്ടിയാണ് തുടങ്ങിവച്ചതെന്ന് കാനം ആരോപിച്ചു.

സർക്കാർ പരിപാടിയിൽ നിന്ന് സിപിഐയെ ഒഴിവാക്കിയത് ഔചിത്യമില്ലായ്മ : കാനം രാജേന്ദ്രൻ

സർക്കാർ പരിപാടികളിൽ നിന്ന് പാർട്ടി പ്രതിനിധികളെ പതിവായി ഒഴിവാക്കുന്നതായി സിപിഐ. ശ്രീനാരായണ ഗുരുവിൻറെ പൂർണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിലും പതിവ് ശീലം ആവർത്തിച്ചത് പ്രതിഷേധാർഹമെന്ന് സിപിഐ ജില്ലാ നേതൃത്വം പരസ്യമായി പ്രതികരിച്ചു. അതേസമയം, പരിപാടിയിലേക്ക് സിപിഐ പ്രതിനിധികളെ ക്ഷണിച്ചിരുന്നതായും പിണങ്ങി മാറിനിൽക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു. വിഷയം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ഔചിത്യമില്ലായ്മയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

മലയാറ്റൂരിലെ സ്‌ഫോടനം: പാറമട ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരെ നരഹത്യയ്ക്ക് കേസ്

എറണാകുളം മലയാറ്റൂരിൽ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ പാറമട ഉടമ റോബിൻസൺ, നടത്തിപ്പുകാരൻ ബെന്നി എന്നിവർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. അപടകത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു.

എളമരം കരീമും ഡെറിക് ഒബ്രയാനുമടക്കം എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

എട്ട് എംപിമാർക്ക് സസ്‌പെൻഷൻ. രാജ്യസഭയിലെ പ്രതിഷേധത്തെ തുടർന്നാണ് എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തത്. കാർഷിക ബിൽ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയർമാൻ എം.കെ വെങ്കയ്യ നായിഡു പറഞ്ഞു.

യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസ്; കസ്റ്റംസ് നിയമോപദേശം തേടി

യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസിൽ കസ്റ്റംസ് നിയമോപദേശം തേടി. കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് വിദേശ സഹായം കൈപറ്റാനാകില്ല

സർക്കാർ സഹായത്തിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഇനി വിദേശ സഹായം കൈപറ്റാനാകില്ല. വിദേശ നാണയ വിനിമയ ചട്ടം ഭേദഗതിയിൽ ഊന്നൽ നൽകുകയാണ് കേന്ദ്രം നടപടിയിലൂടെ. ഇത് സംബന്ധിച്ച സുപ്രധാന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

Story Highlights todays news headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here