Advertisement

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ

September 29, 2020
Google News 1 minute Read

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

രണ്ട് വർഷമായി അടിച്ചമർത്തപ്പെടുന്നുവെന്നും സംഘടനയുടെ ഇന്ത്യൻ ശാഖയുടെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ പറയുന്നു. അതിനാൽ സംഘടനയുടെ എല്ലാ ജോലികളും ഗവേഷണ പ്രവർത്തനങ്ങളും നിർത്തലാക്കുന്നുവെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടിയെന്നും ആംനസ്റ്റി.

Read Also : കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; വീണ്ടും ചോദ്യം ചെയ്യും

വിദേശത്ത് നിന്ന അനധികൃതമായ ഫണ്ട് സ്വീകരണം, ഫോറിൻ കോൺട്രിബ്യൂഷൻ രജിസ്‌ട്രേഷൻ ആക്ടിൽ രജിസ്റ്റർ ചെയ്തില്ല തുടങ്ങിയ കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. ഡൽഹി കലാപം, ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നുണ്ടായ അവകാശ ലംഘനം എന്നിവയിൽ കേന്ദ്ര സർക്കാരിനെ ആംനസ്റ്റി വിമർശിച്ചിരുന്നു.

അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ ജീവനക്കാരെ തിരിച്ചയച്ചുവെന്നും കേന്ദ്രത്തിന്റ ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുന്നുവെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പ്രസ്താവനയിലൂടെ അറിയിച്ചു.

Story Highlights amnesty international, caeses operations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here