Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25-10-2020)

October 25, 2020
Google News 1 minute Read
todays news headlines October 25

കളമശേരി മെഡിക്കൽ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ല : ആരോഗ്യ മന്ത്രി

കളമശേരി മെഡിക്കൽ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളജിനെ തകർക്കാൻ ബോധപൂർവമായി ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും മന്ത്രി പറഞ്ഞു.

നാല് കിലോമീറ്റർ അകലെയുള്ള ചെല്ലങ്കാവിൽ പോയി, എന്തുകൊണ്ട് സമരപന്തലിൽ വന്നില്ല ? എകെ ബാലനെതിരെ വാളയാറിലെ അമ്മ

മന്ത്രി എ.കെ ബാലനെതിരെ വാളയാർ പീഡനക്കേസ് പെൺകുട്ടികളുടെ അമ്മ. നാല് കിലോമീറ്റർ അപ്പുറത്തുള്ള ചെല്ലങ്കാവിൽ പോയിട്ടും എന്ത് കൊണ്ട് മന്ത്രി ബാലൻ സമരപന്തലിലേക്കെത്തിയില്ലെന്ന് അമ്മ ചോദിക്കുന്നു. നീതിക്കായി തെരുവിൽ പോരാട്ടം തുടരുമെന്നും അമ്മ 24 നോട് പറഞ്ഞു.

ചെല്ലൻകാവ് മദ്യ ദുരന്തം: അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

ചെല്ലൻകാവ് മദ്യ ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ ബാലൻ. ഊരിലെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. കോളനികൾ മദ്യവിമുക്തമാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗവൺമെന്റിന്റെ വികസന പദ്ധതികൾ പലതും ചെല്ലങ്കാവിൽ എത്തുന്നില്ല.

സ്വപ്‌നാ സുരേഷിന്റെ പണമിടപാടുകൾ: ശിവശങ്കറിന്റെ വാദം പൊളിയുന്നു

സ്വപ്‌നാ സുരേഷിന്റെ പണമിടപാടുകളെ കുറിച്ച് അറിയില്ലെന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ വാദം പൊളിയുന്നു.
ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നു. പണമിടപാട് ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന ചാറ്റുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു.

വാളയാർ പെൺകുട്ടികളുടെ പീഡനക്കുറ്റം ഏറ്റെടുക്കണമെന്ന് ഡിവൈഎസ്പി നിർബന്ധിച്ചു : കുട്ടികളുടെ അച്ഛൻ

വാളയാർ പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ അച്ഛൻ. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പെൺകുട്ടികളുടെ അച്ഛനെ ഡിവൈഎസ്പി സോജൻ വിളിപ്പിച്ചിരുന്നു. അന്ന് തന്നോട് കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി സോജൻ നിർബന്ധിച്ചതായി കുട്ടികളുടെ അച്ഛൻ ട്വന്റിഫോറിനോട് പറഞ്ഞു. കേസ് ഏറ്റെടുത്താൽ തന്നെ രക്ഷിക്കാമെന്ന് സോജൻ ഉറപ്പ് നൽകി.

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് നൂറിലേറെ കുട്ടികൾ

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത വർധിച്ചുവെന്ന് കണക്കുകൾ. 173 കുട്ടികളാണ് കേരളത്തിൽ ലോക്ക്ഡൗണിനിടെ മാത്രം ആത്മഹത്യ ചെയ്തത്.

കൊച്ചിയിൽ അവയവദാന മാഫിയ സജീവമാകുന്നു; ലോക്ക്ഡൗൺ കാലത്ത് വ്യക്ക നഷ്ട്ടമായത് ആറ് സ്ത്രീകൾക്ക്

കൊച്ചിയിൽ അവയവദാന മാഫിയ സജീവമാകുന്നു. ലോക്ക്ഡൗൺ കാലത്ത് ജില്ലയിൽ വ്യക്ക നഷ്ട്ടമായത് ആറ് സ്ത്രീകൾക്കാണ്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിലായി കൊച്ചിയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അവയക്കച്ചവടം പിടിമുറുക്കുന്നു; സംസ്ഥാനത്തെ ആശുപത്രികളിൽ ഏജന്റുമാരുടെ മാഫിയ

സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും അവയക്കച്ചവടത്തിന് ഏജന്റുമാർ. ക്രൈം ബ്രാഞ്ചിന്റെ വിശദമായ അന്വേഷണത്തിലാണ് കണ്ടെത്തൽ. അഞ്ച് ലക്ഷം രൂപയാണ് ഏജന്റുമാർ കൈപ്പറ്റുന്നത്. അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നത് കോളനികൾ കേന്ദ്രീകരിച്ചാണ്. കൊടുങ്ങല്ലൂരിലെ രണ്ട് കോളനികൾ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണം നടന്നിരുന്നു.

സാംസങ്ങ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു

സാംസങ്ങ് ഇലക്ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. 2014ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ലീ കുൻ ഹിക്ക് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിക്കുന്നത്. സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം.

Story Highlights todays news headlines October 25

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here