ഐപിഎലിലെ ആദ്യ വിക്കറ്റും നൂറാം വിക്കറ്റും കോലിയുടേത്; ബുംറയ്ക്ക് അപൂർവ റെക്കോർഡ്

jasprit bumrah virat kohli

മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് അപൂർവ റെക്കോർഡ്. ഐപിഎലിലെ ആദ്യ വിക്കറ്റും നൂറാം വിക്കറ്റും റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോലിയുടേതാണെന്ന റെക്കോർഡ് ആണ് ബുംറ കുറിച്ചത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിലെ 12ആം ഓവറിലാണ് ബുംറ ഈ നേട്ടത്തിലെത്തിയത്.

Read Also : ദേവ്ദത്തിനു ഫിഫ്റ്റി; മുംബൈയ്ക്ക് 165 റൺസ് വിജയലക്ഷ്യം

കോലിയെ സൗരഭ് തിവാരിയുടെ കൈകളിൽ എത്തിച്ചാണ് ബുംറ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. മത്സരത്തിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവിൽ മുംബൈ ബാംഗ്ലൂരിനെ കൂറ്റൻ സ്കോർ നേടുന്നതിൽ നിന്ന് പിടിച്ച് നിർത്തിയിരുന്നു. കോലി, ശിവം ദുവേ, ദേവ്ദത്ത് പടിക്കൽ എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ഇതോടെ ബുംറയ്ക്ക് ആകെ 102 വിക്കറ്റുകൾ ആയി.

Read Also : ഐപിഎൽ മാച്ച് 48: ബാംഗ്ലൂർ ബാറ്റ് ചെയ്യും; ഫിഞ്ച് പുറത്ത്; സ്റ്റെയിൻ തിരികെ എത്തി

88 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് ബുംറ 102 വിക്കറ്റുകൾ വീഴ്ത്തിയത്. 2013ലാണ് ബുംറ ഐപിഎലിൽ അരങ്ങേറുന്നത്. ബംഗ്ലൂരിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ താരം കോലിയുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു. ആ മത്സരത്തിലും ബുംറ ആകെ 3 വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 165 റൺസാണ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 164 റൺസ് നേടിയത്. മലയാളി താരം ദേവ്ദത്ത് പടിക്കലിൻ്റെ ഗംഭീര ബാറ്റിംഗ് മികവ് ബാംഗ്ലൂരിനു കരുത്തായി. 74 റൺസ് നേടിയ ദേവ്ദത്ത് ആണ് ബംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. 33 റൺസ് നേടിയ ജോഷ് ഫിലിപ്പെയും ബാംഗ്ലൂരിനായി തിളങ്ങി. മുംബൈക്കായി ജസ്പ്രീത് ബുംറ 3 വിക്കറ്റ് വീഴ്ത്തി.

Story Highlights 1st and 100th ipl wicket of jasprit bumrah virat kohli

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top