ഇന്നത്തെ പ്രധാന വാർത്തകൾ (04-11-2020)

todays news headlines November 04

നേടിയത് വലിയ വിജയം; ആഘോഷത്തിന് തയാറെടുക്കുന്നു : ട്രംപ്

അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയം കൈയെത്തും ദൂരത്തെത്തിയെന്ന് ഡോണൾഡ് ട്രംപ്. ഫ്‌ളോറിഡ, ടെക്‌സസ്, ഒഹായോ എന്നിവിടങ്ങളിൽ തനിക്ക് ലഭിച്ച വിജയം ശുഭസൂചനയാണെന്നും പെൻസിൽവാനിയയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം

കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എക്‌സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും.

ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി

ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി. അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കൾ ആയ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് മൊഴി നൽകിയത്.

ലഹരിമരുന്ന് കടത്ത് കേസ്; തലസ്ഥാനത്ത് ആറിടത്ത് റെയ്ഡ്

ബനീഷ് കോടിയേരി ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആറ് ഇടങ്ങളിൽ റെയ്ഡ്.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. സി.ആർ.പി.എഫ് സുരക്ഷയിലാണ് പരിശോധന.

സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജിയുൾപ്പെടെ 10 ജുഡിഷ്യൽ ഓഫിസർമാർക്ക് സ്ഥലം മാറ്റം

സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജിയുൾപ്പെടെ പത്ത് ജുഡിഷ്യൽ ഓഫിസർമാർക്ക് സ്ഥലം മാറ്റം. എൻഐഎ കോടതി ജഡ്ജി പി.കൃഷ്ണകുമാറിനെ കൊല്ലം ജില്ലാ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്.

യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു

യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

Story Highlights todays news headlines November 04

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top