ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഉത്രക്കൊലക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന സൂരജിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

പ്രതിയ്ക്കു ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിച്ചേക്കും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യ ഹർജി തള്ളിയത്. ഈ മാസം 13 മുതൽ 15 വരെ പ്രതിക്ക് അഭിഭാഷനെ കാണാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ജയിലധികൃതർക്ക് നിർദേശം നൽകി. ഇതിനായി പ്രതിക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

Story Highlights uthra murder case; The High Court rejected the bail plea of ​​the accused Sooraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top