‘എതിർപ്പുകളെ നിശബ്ദമാക്കാൻ ആക്ട് ദുരുപയോഗം ചെയ്യും’; പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷൺ

കേരള സർക്കാറിന്റെ പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. നിയമ ഭേദഗതി നിർദയയാണെന്നും എതിർപ്പുകളെ നിശബ്ദമാക്കാൻ ആക്ട് ദുരുപയോഗം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, പൊലീസ് ആക്ടിന് സമാനമായ ഐടി നിയമത്തിലെ 66-എ റദ്ദ് ചെയ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് നിയമത്തിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്തിട്ടുള്ളതാണ് നിലവിലെ പൊലീസ് ആക്ട്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. നിയമ ലംഘിക്കുന്നതിലൂടെ അഞ്ചു വർഷം തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും വിധിക്കാവുന്നതാണ്.

മുൻപ് 2000ലെ ഐ.ടി. ആക്ടിലെ 66-എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. എന്നാൽ, 66-എയ്ക്ക് പകരം നിയമങ്ങൾ ഒന്നും വന്നിട്ടില്ല.

Story Highlights ‘The Act will be abused to silence protests’; Prashant Bhushan against the Police Act

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top