‘വൃക്കകൾ തകരാറിലായി; മരണസാധ്യത ഉണ്ടായിരുന്നു’: ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനെക്കുറിച്ച് റാണ ദഗ്ഗുബാട്ടി
താൻ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആദ്യമായി മനസു തുറന്ന് റാണ ദഗ്ഗുബാട്ടി. സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞത്. വളരെ വികാരാധീനനായാണ് താരം അസുഖത്തെക്കുറിച്ച് പ്രതികരിച്ചത്.
ജീവിതം അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്ന് നിന്നു പോയതെന്ന് റാണ പറഞ്ഞു. തന്റെ രണ്ട് വൃക്കകളും തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സ്‌ട്രോക്ക് വരാൻ എഴുപത് ശതമാനം സാധ്യതയാണ് ഡോക്ടർമാർ പറഞ്ഞത്. മുപ്പത് ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നുവെന്നും റാണ പറഞ്ഞു. സംവിധായകൻ നാഗ അശ്വിനും പരിപാടിയിൽ പങ്കെടുത്തു.
Read Also :കാഴ്ച വൈകല്യം; റാണാ ദഗ്ഗുബാട്ടി ചിത്രീകരണം നിറുത്തി വച്ച് ശസ്ത്രക്രിയയ്ക്ക്
ചുറ്റുമുള്ള ആളുകൾ തകർന്നുകൊണ്ടിരുന്ന സമയത്ത് റാണ പാറ പോലെ ഉറച്ചു നിന്നുവെന്നും ഇത് താൻ കൺമുന്നിൽ കണ്ടതാണെന്നുമായിരുന്നു സാമന്തയുടെ പ്രതികരണം.
Story Highlights – Rana Daggubati, Samanta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here