ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-01-2021)

നിയമസഭ തെരഞ്ഞെടുപ്പ്; സുരക്ഷിത മണ്ഡലങ്ങള്‍ തേടി കോണ്‍ഗ്രസ് നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷിത മണ്ഡലത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. യുഡിഎഫിന് കരുത്തുള്ള മണ്ഡലങ്ങളില്‍ നേതാക്കള്‍ ഇതിനകം അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. കെ. വി. തോമസ്, പി. ജെ. കുര്യന്‍, കെ. പി. ധനപാലന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് ഇക്കുറി കളത്തിലിറങ്ങാന്‍ രംഗത്തുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. 197 നെതിരെ 232 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ഇംപീച്ച്‌മെന്റിന് പിന്നാലെ അനുയായികളോട് സമാധാനത്തിന് ആഹ്വാനം ചെയ്ത ട്രംപ് രംഗത്തുവന്നു.

ജില്ലകളിലേക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍

ജില്ലകളിലേക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍. ശനിയാഴ്ച്ചയാണ് വാക്‌സിന്‍ കുത്തിവയ്പ്. 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായിപതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്‌സിന്‍ സ്വീകരിക്കും. 3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് സംസ്ഥാനത്ത്രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം അന്തിമഘട്ടത്തില്‍

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം അന്തിമഘട്ടത്തില്‍. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വാക്‌സിനുകള്‍ എത്തി. വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കുന്നതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച നാളെ നടന്നേക്കും

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച തുടരുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്നും സുപ്രിംകോടതിയുടെ നാലംഗ സമിതിയുമായി സഹകരിക്കില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ചര്‍ച്ച തുടരുമെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നല്‍കിയത്.

Story Highlights – todays headlines 14-01-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top