Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (31-01-2021)

January 31, 2021
Google News 1 minute Read

കൊവിഡ് വ്യാപനം : നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം.

കേന്ദ്ര ബജറ്റില്‍ നിന്ന് കേരളത്തിന് അധികം പ്രതീക്ഷിക്കാനില്ല: മന്ത്രി തോമസ് ഐസക്

കേന്ദ്ര ബജറ്റില്‍ നിന്ന് കേരളത്തിന് അധികം പ്രതീക്ഷിക്കാനില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കിഫ്ബിക്ക് പാരയുണ്ടാകുമോ എന്നു നോക്കണം. കേരളത്തിന്റെ നികുതി വരുമാനം കുറയുമോ എന്ന് ആശങ്കയുണ്ടെന്നും തോമസ് ഐസക് ട്വന്റിഫോറിനോടു പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി.

സമരകേന്ദ്രങ്ങളിലെ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കണം; ചര്‍ച്ചയ്ക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍

കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍. സമരകേന്ദ്രങ്ങളിലെ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കണമെന്നും ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

വി. കെ ശശികല ആശുപത്രി വിട്ടു; തമിഴ്നാട്ടിലേയ്ക്കുള്ള മടക്കം പിന്നീട്

കൊവിഡ് ചികിത്സയിലായിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ആശുപത്രി വിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു ശശികല ചികിത്സയിൽ കഴിഞ്ഞിരുന്നത്. വരുന്ന ദിവസങ്ങളിൽ ശശികല ബം​ഗളൂരുവിൽ തുടരും. തമിഴ്നാട്ടിലേയ്ക്കുള്ള മടക്കം പിന്നീടായിരിക്കും.

ഈന്തപ്പഴം ഇറക്കുമതി: സർക്കാരിന് അന്വേഷണ വിവരങ്ങൾ കൈമാറാനാകില്ലെന്ന നിലപാടിൽ കസ്റ്റംസ്

നയതന്ത്ര ചാനലിലൂടെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ സർക്കാരിന് അന്വേഷണ വിവരങ്ങൾ കൈമാറാനാകില്ലെന്ന നിലപാടിൽ കസ്റ്റംസ്.

പാലാരിവട്ടം പാലം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാർ കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്

പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്. കരാർ കമ്പനി 24.52 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് ഇളവ്; ഏഴ് ദിവസം നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കി

ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍ എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം.

ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോ​ഗിച്ചത് ഉ​ഗ്രശേഷിയുള്ള സ്ഫോടക വസ്തു

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോ​ഗിച്ച സ്ഫോടക വസ്തു തിരിച്ചറിഞ്ഞു. ഉ​​ഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) ഉപയോ​ഗിച്ചാണ് സ്ഫോടനം നടത്തിയത്. ഒ​ൻ​പ​ത് വാ​ട്ട് ഹൈ​വാ​ട്ട് ബാ​റ്റ​റി​യും ക​ണ്ടെ​ടു​ത്തു.

പാർലമെന്റ് സമ്മേളനം നാളെ പുനഃരാരംഭിക്കും

പാർലമെന്റ് സമ്മേളനം നാളെ പുനഃരാരംഭിക്കും. പ്രധാനമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗത്തിൽ ധാരണ ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ബജറ്റ് സമ്മേളനം പ്രക്ഷുബ്ദമാകും. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബജറ്റ് സമ്മേളനത്തിൽ ശക്തമായ പ്രതിഷേധം ഇരുസഭകളിലും ഉയർത്താൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറഞ്ഞ് കർഷക സമരത്തോടുള്ള സർക്കാർ നിലപാട് ഈ ആഴ്ച പ്രധാനമന്ത്രി വ്യക്തമാക്കും.

Story Highlights – todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here