പഴയ പൊങ്കാലയ്ക്ക് മാപ്പ് ; ഷറപ്പോവയ്ക്ക് മലയാളികളുടെ നന്ദി അഭിഷേകം

malayalees apologize to mariya sharapova

സച്ചിന്റെ ട്വീറ്റിന് പിന്നാലെ ടെന്നിസ് താരം മരിയാ ഷറപ്പോവയോട് മാപ്പ് ചോദിച്ച് മലയാളികൾ. അന്ന് പറഞ്ഞതൊന്നും മനസ്സിൽ വയ്ക്കരുത് , നല്ല് മാത്രമേ വരൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തിനാണ് ഇപ്പോൾ ഒരു ക്ഷമാപണം എന്ന് ചിന്തിക്കുന്നവർ കുറച്ച് വർഷങ്ങൾ പുറകോട്ട് ചിന്തിക്കണം. കൃത്യമായി പറഞ്ഞാൽ ഏഴ് വർഷം പിന്നോട്ട്…!

2014 ലാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ആരാണ് സച്ചിൻ തെൻഡുൽക്കർ എന്ന വിവാദ ചോദ്യം മരിയാ ഷറപ്പോവ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ മരിയാ ഷറപ്പോവയുടെ ട്വിറ്റർ, ഫേസ്ബുക്ക് പേജുകളിൽ ഫാൻസിന്റെ ആക്രമണം തുടങ്ങി. തുടർന്ന് ആരാണ് മരിയാ ഷരപ്പോവ എന്ന ഹാഷ്ടാ​ഗ് വരെ ട്രെൻഡിം​ഗായി.

ഇന്ന് കഥമാറി. ചീത്തവിളിയും പൊങ്കാലയും സച്ചിന്റെ സോഷ്യൽ മീഡിയ പേജിലാണ്. പോപ് ​ഗായിക റിഹാന അടക്കം അന്തർദേശിയ തലത്തിൽ പ്രശസ്തരായവർ കർഷക സമരത്തെ അനുകൂലിച്ച് രം​ഗത്തെത്തിയതിനെ വിമർശിച്ചുകൊണ്ടുള്ള സച്ചിന്റെ പ്രതികരണത്തിൽ പ്രതിഷേധിച്ചാണ് ഫാൻസ് കളം മാറ്റിചവിട്ടിയത്. ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും, ബാഹ്യശക്തികൾ ഈ വിഷയത്തിൽ പങ്കെടുക്കാതെ കാഴ്ച്ചക്കാരായി നിന്നാൽ മതിയെന്നും, ഇന്ത്യക്കാർക്ക് ഇന്ത്യക്കാരെ അറിയാമെന്നും ഇന്ത്യയ്ക്കായി തീരുമാനമെടുക്കുമെന്നുമായിരുന്നു ട്വീറ്റ്. സച്ചിന്റെ ഈ നിലപാടിൽ അതൃപ്തി അറിയിച്ച ഫാൻസ് പണ്ട് സച്ചിന് വേണ്ടി മരിയാ ഷറപ്പോവയെ ചീത്ത വിളിച്ചതിൽ ഇന്ന് ഘേദിക്കുകയാണ്.

ഈ ഘേദപ്രകടനവും മാപ്പപേക്ഷയുമാണ് ഷറപ്പോവയുടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.

ചില രസകരമായ കമന്റുകൾ ഇങ്ങനെ –

മാപ്പു നൽകൂ മഹാമതേ… മാപ്പുനൽകൂ ഗുണനിധേ…

———————————————————-

അയാം ദി സോറി മുത്തേ …അയാം ദി സോറി. ആ കള്ള ബടുവൻ സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് ഞൻ എന്റെ മുത്ത് മണിയെ പൊങ്കല ഇടാൻ വന്നായിരുന്നു …ഈ പാപിയോട് ക്ഷമിക്ക് കരളേ… ഒന്നും മനസ്സിൽ വെച്ചേക്കല്ലേടാ കുട്ടാ..
മോൾക്ക് ഷവർമ ഇഷ്ട്ടാണോ …? കുഴിമന്തി? ദോഹയിലേക് വരുമ്പോ പറയ് ..മേടിച്ചു തരാട്ടോ .

————————————————-

ചേച്ചീ, അന്ന് പറഞ്ഞതൊക്കെ തിരിച്ച് എടുത്തൂ ട്ട,.. മറ്റെ ദൈവം എന്ന് പറഞ്ഞ് നടന്നവൻ വെറും മൊയന്ത് ആണ്, ഓരോ കാര്യങ്ങള് ഉണ്ടാകുമ്പോൾ അല്ലേ നമ്മള് ഓരോരുത്തരെ തിരിച്ചറിയുന്നത്, ദൈവത്തിന് നട്ടെല്ലിന് പകരം റബ്ബർ സ്റ്റമ്പ് ആണ്,. ചേച്ചി ക്ഷമിക്കണം,. കൊറോണ ഒക്കെ മാറിയിട്ട് ത്രിശൂർക്ക് വരണം മ്മക്ക് പൂരം ഒക്കെ കൂടി ജോളി ആയി തിരിച്ച് പോകാം,…❤️

———————————————————–

കളിയും കാര്യവും തിരിച്ചറിയാനുള്ള വിവരമൊക്കെ മരിയമോൾക്കുണ്ടെന്നറിയാം. എന്നാലും ക്ഷമ ചോദിക്കേണ്ടത് എന്റെ കടമയാണല്ലോ.. ചേട്ടൻ അന്ന് പറഞ്ഞതൊന്നും മോള് മനസ്സിൽ വെക്കരുത്.. ആ ദൈവം തെണ്ടി ചതിയനാണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.
പിന്നെ അപ്പനും അമ്മയ്ക്കും സുഖമല്ലേ? അന്വേഷിച്ചതായി പറയണം..മോൾക്ക് നല്ലതേ വരൂ..
സ്വന്തം സിബിചേട്ടൻ ❤️😌

————————————

മോള് ക്ഷമിക്കണം …… സ്വന്തം സുനി ചേച്ചി …. ഒപ്പ്.

———————————————–

പ്രിയ ഷറപ്പോവ, നിങ്ങൾ ആയിരുന്നു ശരി, ആ സച്ചിന് വേണ്ടി നിങ്ങളെ പൊങ്കാല ഇട്ടതിൽ ഞങ്ങൾ ദുഃഖിക്കുന്നു. ഇന്ന് ആ ചങ്ങാതി, സകല കർഷകരെയും തള്ളിപറഞ്ഞു…

———————————————–

മറിയേടത്തീ അന്നും ഞാൻ ഇവിടെ വന്നാർന്നു പക്ഷേ തെറിയൊന്നും വിളിച്ചിരുന്നില്ല അതുകൊണ്ട് ക്ഷമാപണത്തിന്റെ ആവശ്യമില്ല പക്ഷേ അന്നും ഇന്നും മറിയേടത്തിയാണ് ശരി എന്നുമനസ്സിലായി.,

——————————–

മിയ കുൽപ..
മിയ കുൽപ..
മിയ മാക്സിമ കുൽപ…
എന്റെ പിഴ..
എന്റെ പിഴ..
എന്റെ വലിയ പിഴ

malayalees apologize to mariya sharapova

Story Highlights – malayalees apologize to mariya sharapova

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top