എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം; വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് അയച്ച് വിഷയ വിദഗ്ധര്‍

സിപിഐഎം നേതാവ് എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തില്‍ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് അയച്ച് വിഷയ വിദഗ്ധര്‍. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് സബ്ജക്ട് എക്‌സ്‌പേര്‍ട്ട് അംഗങ്ങളാണ് കത്ത് അയച്ചത്.
നിനിതാ കണിച്ചേരി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഉമര്‍ തറമേല്‍, കെ.എം. ഭരതന്‍, പി.പവിത്രന്‍ എന്നിവരാണ് കത്ത് അയച്ചത്. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ നിയമനം പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വിയോജിപ്പ് കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉമര്‍ തറമേല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടലംഘനമുണ്ടായെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആരോപണം നിഷേധിച്ച് യൂണിവേഴ്‌സിറ്റി വിസി രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് വിഷയവിദഗ്ധര്‍ വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും കത്ത് അയച്ചിരിക്കുന്നത്. നിയമനം പുനപരിശോധിക്കണമെന്ന് കത്തില്‍ പറയുന്നു.
Story Highlights – MB Rajesh’s wife’s appointment controversy; Subject experts sent a letter to the VC and Registrar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here