ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (10.02.2021)
പാലായില്‍ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും; വ്യവസ്ഥ വച്ച് കോണ്‍ഗ്രസ്
പാലായില്‍ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മാണി സി. കാപ്പനോട് കോണ്‍ഗ്രസ് വ്യവസ്ഥ വച്ചു. മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തിലായിരിക്കണമെന്നതാണ് വ്യവസ്ഥ. നിലവില്‍ മാണി സി.കാപ്പന്റെ ഭാഗത്തുനിന്നുള്ള നിലപാട് യുഡിഎഫിനെ അറിയിച്ചിട്ടില്ല. ഏഴ് സീറ്റുകളോളം എന്‍സിപിക്ക് നല്‍കാമെന്നാണ് യുഡിഎഫ് നല്‍കുന്ന വാഗ്ദാനം. ഇന്ന് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം മാണി സി. കാപ്പനെടുക്കുക.
സഭ തര്‍ക്കത്തില്‍ പുതിയ ഫോര്‍മുല; ഭൂരിപക്ഷം നോക്കി പള്ളികളുടെ അവകാശം നിശ്ചയിക്കാം
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് പള്ളികളുടെ അവകാശം റഫറണ്ടം നടത്തി നിശ്ചയിക്കാന്‍ നിയമ പരിഷ്‌ക്കരണ സമിതിയുടെ ശുപാര്‍ശ. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സംസ്ഥാന നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ഇക്കാര്യത്തില്‍ തയാറാക്കിയ കരട് ബില്ല് സര്‍ക്കാരിന് സമര്‍പ്പിച്ചു.
സരിത ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്
സരിത ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്. സിഡിയും രേഖകളും പരിശോധിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവില്ലെന്നും വിജിലൻസ് വ്യക്തമാക്കി.
മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല
എൻസിപി നേതാവും എംഎൽഎയുമായ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്. മാണി. സി. കാപ്പൻ ഔദ്യോഗികമായി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
വാളയാർ കേസിൽ പ്രതിഷേധം കടുപ്പിക്കാൻ പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
പാലാ സീറ്റ് നൽകാൻ കഴിയില്ല; എൻസിപിയെ ഔദ്യോഗികമായി അറിയിച്ച് എൽഡിഎഫ്
പാലാ സീറ്റിൽ നിലപാട് വ്യക്തമാക്കി എൽഡിഎഫ്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൻഡിഎഫ് അറിയിച്ചു.
കേന്ദ്രസർക്കാരിന് വഴങ്ങി ട്വിറ്റർ; ഐ.ടി മന്ത്രാലയം നിർദേശിച്ച അക്കൗണ്ടുകൾ അസാധുവാക്കി തുടങ്ങി
ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര-സർക്കാരിന് വഴങ്ങി ട്വിറ്റർ. ഐ.ടി മന്ത്രാലയം നിർദേശിച്ച അക്കൗണ്ടുകൾ ട്വിറ്റർ അസാധുവാക്കി തുടങ്ങി. ഐ.ടി മന്ത്രാലയം നിർദേശിച്ച 257 ൽ 126 എണ്ണം ഇതുവരെ അസാധുവാക്കി.
Story Highlights – todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here